Latest News

സാഹസികതയാണ് സാറെ ഇവന്റെ മെയ്ന്‍; പാറയില്‍ വലിഞ്ഞ് കയറുന്ന വീഡിയോയ്ക്ക് പിന്നാലെ സ്‌പെയിനിലെ പര്‍വ്വത നിരക്ക് മുകളില്‍ കൂളായി നില്ക്കുന്ന ചിത്രവുമായി പ്രണവ്; ട്രെക്കിങുമായി താരം യൂറോപ്പില്‍

Malayalilife
സാഹസികതയാണ് സാറെ ഇവന്റെ മെയ്ന്‍; പാറയില്‍ വലിഞ്ഞ് കയറുന്ന വീഡിയോയ്ക്ക് പിന്നാലെ സ്‌പെയിനിലെ പര്‍വ്വത നിരക്ക് മുകളില്‍ കൂളായി നില്ക്കുന്ന ചിത്രവുമായി പ്രണവ്; ട്രെക്കിങുമായി താരം യൂറോപ്പില്‍

സിനിമയ്ക്കും അപ്പുറത്ത് യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമല്ലെങ്കിലും വളരെ വിരളമായെത്തുന്ന താരത്തിന്റെ 'സാഹസിക' ചിത്രങ്ങളും വിഡിയോകളും നിമിഷനേരംകൊണ്ടു തന്നെ വൈറലാകാറുണ്ട്. 

യാത്രയിലെ ചിത്രങ്ങളാണ് നടന്‍ സാധരണയായി പങ്ക് വക്കാറുള്ളത്.
കൂടാതെ യാത്രകള്‍ക്കിടയില്‍ പ്രണവിനെ കണ്ടുമുട്ടുന്ന ആളുകള്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍  വൈറലാകാറുണ്ട്. ഇപ്പോളിതാ ട്രെക്കിങുമായി യൂറോപ്പിലാണ് താരം.

വടക്കന്‍ സ്പെയിനിലെ കാന്റബ്രിയന്‍ പര്‍വതനിരകളുടെ ഭാഗമായ പിക്കോസ് ഡി യൂറോപ്പ എന്ന പര്‍വതനിരയുടെ ഉയരത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്. ഇതും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടികയറുന്ന വിഡിയോ പ്രണവ് പങ്കുവച്ചിരുന്നു. പ്രണവിന്റെ അസാമാന്യ ചങ്കുറപ്പിനെയും മനക്കരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു. 

 

pranav mohanlal in europ

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES