ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം തുടരുകയാണ്.സെപ്റ്റംബര്‍ 12ന് ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രം പതിനൊന്ന് ദിവസം കൊണ്ട് 64 കോടി ആഗോള കളക്ഷന്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. നാനാഭാഗത്ത് നിന്നും ചിത്രത്തെക്കുറിച്ച മികച്ച അഭിപ്രായം തുടരുന്നതിനിടെ ചിത്രത്തില്‍ ഉപയോഗിച്ച ഗാനത്തിനെതിരെ ബാന്‍ഡ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയാണ്.
കൊയിലാണ്ടിയിലെ മേലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഭൈരവന്‍ പാട്ട് അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചുവെന്നാണ് ഈ ബാന്‍ഡ് ആരോപിക്കുന്നത്.കാസര്‍കോട് സ്വദേശിയായ സതീശന്‍ വെളുത്തോളിയെന്ന നാടന്‍പാട്ട് കലാകാരനെതിരെയാണ് ആരോപണം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുനല്കാന്‍ എന്നു പറഞ്ഞ് തങ്ങളെ കബളിപ്പിച്ച് ഈ പാട്ടും ട്യൂണും കൈക്കലാക്കിയ ഇയാള്‍മെലോമാനിയാക് ടീമിന്റെ അനുമതിയില്ലാതെ സിനിമയ്ക്കായി ഈ പാട്ട് നല്കുകയായിരുന്നെന്ന് ബാന്‍ഡ് അംഗങ്ങള്‍ വിഡിയോയിലൂടെ പങ്ക് വച്ചു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടനെ സിനിമയിലെ അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നു. സതീശന്‍ വെളുത്തോളിയാണ് ഈ പാട്ട് നല്കിയതെന്ന് അവരില്‍ നിന്നാണ് അറിഞ്ഞതെന്നും ബാന്‍ഡ് അംഗങ്ങള്‍ പറയുന്നു.
മെലോമാനിയാക് ടീമിന്റെ പരിശീലകനും നാടന്‍പാട്ട് കലാകാരനുമായ രാജീവനാണ് പലയിടങ്ങളില്‍ നിന്നായി ഭൈരവന്‍പാട്ടിന്റെ വരികള്‍ ശഖരിക്കുകയും സിനിമയില്‍ കാണുന്ന രീതിയില്‍ ട്യൂണ്‍ചെയ്ത് ചിട്ടപ്പെടുത്തുകയും ചെയ്തതെന്നും ഇവര്‍പറയുന്നു. 2018ല്‍പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍സംസ്ഥാന തലത്തില്‍മത്സരിച്ച് ഒന്നാം സ്ഥാനം നേടിയതാണ് ഭൈരവന്‍പാട്ട്. 2022 കോഴിക്കോട് മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സംസ്ഥാന തലത്തില്‍ഈ പാട്ട് സമ്മാനം നേടിയിരുന്നുവെന്നും ഇവര്‍ പങ്ക് വച്ചു.
ഭൈരവന്‍ പാട്ടിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍മെലോമാനിയാക് ബാന്‍ഡുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചതാണെന്നാണ് തങ്ങള്‍ക്ക് മനസിലായെന്നും ഇതിനുവേണ്ടി സതീശന്‍വെളുത്തോളിയുടെ സഹായം തേടുകയും ചെയ്തു. എന്നാല്‍ മെലോമാനിയാക് ബാന്‍ഡ് അംഗങ്ങള്‍ വിദ്യാര്‍ഥികളാണെന്നും പഠനാവശ്യത്തിനായി പലയിടങ്ങളിലാണെന്നും പറഞ്ഞ് ഇയാള്‍ പാട്ടും ട്യൂണും അവര്‍ക്കും നല്കുകയും അയാള്‍പരിശീലിപ്പിച്ച കുട്ടികളെക്കൊണ്ട് അത് പാടിപ്പിച്ച് സിനിമയിലേക്ക് ഉപയോഗിച്ചതാണെന്നുമാണ് അറിഞ്ഞതെന്നും ബാന്‍ഡ് അംഗങ്ങള്‍ ആരോപിക്കുന്നു.
ഭൈരവന്‍പാട്ടും ട്യൂണും അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും അംഗങ്ങള്‍ വ്യക്തമാക്കി.