Latest News

ഖുറേഷി അബ്രാഹാമും സംഘവും ഗുജറാത്തില്‍; മോശം കാലാവസ്ഥയെ തുടര്‍ന്ന വൈകിയ ഷെഡ്യൂള്‍ വീണ്ടും പുനരാരംഭിച്ചു;  അബുദബി ഷെഡ്യൂള്‍ നീളുമെന്നും സൂചന; പൃഥിരാജ് ചിത്രം എമ്പുരാന്റെ പുതിയ വിശേഷമിങ്ങനെ

Malayalilife
ഖുറേഷി അബ്രാഹാമും സംഘവും ഗുജറാത്തില്‍; മോശം കാലാവസ്ഥയെ തുടര്‍ന്ന വൈകിയ ഷെഡ്യൂള്‍ വീണ്ടും പുനരാരംഭിച്ചു;  അബുദബി ഷെഡ്യൂള്‍ നീളുമെന്നും സൂചന; പൃഥിരാജ് ചിത്രം എമ്പുരാന്റെ പുതിയ വിശേഷമിങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയ്ക്കായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഗുജറാത്ത് ഷെഡ്യൂള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോശം കാലാവസ്ഥ മൂലമായിരുന്നു ഗുജറാത്ത് ഷെഡ്യൂള്‍ നീണ്ടുപോയതാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ഗുജറാത്ത് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം എമ്പുരാന്‍ ടീം ഒരു ഇടവേളയെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതിനാലാണ് ഈ ഇടവേള എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. അബുദാബിയിലായിരിക്കും ഈ ഷെഡ്യൂള്‍ നടക്കുക. 2024 നവംബറോടെ സിനിമയുടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത് എന്നാണ് സൂചന.

2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂടും ഷൈന്‍ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

empuraan gujarat shedule begin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES