Latest News

പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്; ഇത്രയും അഹന്തയോടെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കര്‍ ലഭിച്ചിട്ടില്ല; നടി ഗൗതമി നായര്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്; ഇത്രയും അഹന്തയോടെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കര്‍ ലഭിച്ചിട്ടില്ല; നടി ഗൗതമി നായര്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

മലയാളത്തിലെ യുവ നായികമാരില്‍ ഒരാളാണ് ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ ചലച്ചിത്ര അരങ്ങേറ്റം. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. പിന്ീട് ചാപ്റ്റേഴ്സ്', 'കൂതറ', 'കാമ്പസ് ഡയറി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ഗൗതമി നായര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇപ്പോളിതാ നടി പങ്ക് വച്ച കുറിപ്പാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുന്നത്.

മാധ്യമങ്ങളോടുള്ള ചില താരങ്ങളുടെ പ്രതികരണങ്ങളെ വിമര്‍ശിച്ചാണ് നടി രംഗത്തെത്തിയത്.  ഇത്ര അഹന്തയോടെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കര്‍ ലഭിച്ചിട്ടില്ല എന്നാണ് ഗൗതമി കുറിച്ചത്. മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ബഹുമാനത്തോടെ പെരുമാറണമെന്നും താരം വ്യക്തമാക്കി.

കുറിപ്പ് ഇങ്ങനെ:

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ആര്‍ട്ടിസ്റ്റുകള്‍ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാന്‍ ഇവിടെ ആര്‍ക്കും ഓസ്‌കാര്‍ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങള്‍ നിരപരാധികളാണെന്ന് ഞാന്‍ പറയുന്നില്ല. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്, അഭിമുഖങ്ങളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ചിലപ്പോള്‍ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തര്‍ക്കും അവര്‍ ചോദിക്കാന്‍ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാന്‍ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.' - ഗൗതമി കുറിച്ചു.

gauthami sarcasm against acters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക