സിനിമയേക്കാള്‍ നാടകീയമായി ജീവിതം നയിക്കുന്ന നടിമാരുമുണ്ട്. അത്തരത്തിലൊരാളാണ് നടി കനക. ഒരു കാലത്ത് മലയാളത്തിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റ് നടിയായി ജീവിച്ചിരുന്ന കനകയുടെ സ്വകാര്യ ജീവിതം വലിയ തകര്‍ച്ചയായിരുന്നു. ആകെയുണ്ടായിരുന്ന അമ്മയുടെ മരണത്തോടെ മാനസികമായി തന്നെ തളര്‍ന്നു പോയ കനക ഇന്ന് തകര്‍ന്നു വീഴാറായ ഒരു വീട്ടില്‍ നാട്ടുകാരുമായി നിരന്തരം കലഹിച്ചും വഴക്കടിച്ചുമാണ് ജീവിക്കുന്ന അപൂര്‍വ്വമായിട്ടാണ് വീട്ടില്‍ നിന്നു പോലും പുറത്തിറങ്ങാറുള്ളത്. ഇപ്പോഴിതാ, ചെന്നൈയിലെ ഷോംപ്പിംഗ് കോംപ്ലക്സില്‍ എത്തിയ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. കണ്ടാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ നടിയുടെ രൂപവും വേഷവും എല്ലാം മാറിക്കഴിഞ്ഞു.
കനകയുടെ ജീവിതത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും ഒരു വര്‍ഷം മുന്നേയാണ് ഞെട്ടിക്കുന്ന വീഡിയോ ഒരു പ്രചരിച്ചത്. നടിയുടെ പൊട്ടിപൊളിഞ്ഞ വീടിന് തീപിടിച്ച ദൃശ്യങ്ങളായിരുന്നു അത്. എന്നിട്ടും പൊലീസിനെ വിവരം അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഫയര്‍ഫോഴ്‌സ് സംഘം എത്തിയതും തീയണച്ചതും എല്ലാം. എന്നാല്‍, ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോള്‍ ഇവരെ വീട്ടിലേക്ക് കയറ്റാന്‍ പോലും കനക സമ്മതിച്ചിരുന്നില്ല. ദേഷ്യപ്പെട്ട കനക പൊലീസിനെ ശകാരിക്കുകയായിരുന്നു. തുടര്‍ന്ന് ബലം പ്രയോഗിച്ച് നടിയെ പുറത്തിറക്കിയാണ് വീട്ടിലെ തീയണച്ചത്. വീട്ടിലെ പൂജാ മുറിയില്‍ നിന്നും പടര്‍ന്ന തീ വളരെയധികം സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
സ്ഥലത്തിന് തീപിടിച്ച വിലയുള്ള ചെന്നൈ എന്ന മഹാനഗരത്തില്‍ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലത്താണ് കനകയുടെ തകര്‍ന്നു വീഴാറായ വീടും സ്ഥലവും എല്ലാം. എന്നാല്‍ ഇപ്പോഴത്തെ നടിയുടെ രൂപമാറ്റത്തിന് കാരണം, സ്വകാര്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തന്നെയാണ്. തമിഴ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടി ദേവികയുടെ മകളായിട്ടാണ് കനക അഭിനയ ലോകത്തേക്ക് എത്തിയത്. കരകാട്ടക്കാരന്‍ എന്ന ആദ്യ ചിത്രം വന്‍ ഹിറ്റായി. തുടര്‍ന്ന് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും മലയാളത്തില്‍ നിന്നുമെല്ലാം അവസരങ്ങള്‍ ഒഴുകിയെത്തി. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കനക ചെറുതായിരിക്കുമ്പോള്‍ തന്നെ ദേവികയും ഭര്‍ത്താവ് ദേവദാസും വേര്‍പിരിഞ്ഞിരുന്നു. പിന്നീട് അമ്മയും മകളും ഒറ്റയ്ക്കുള്ള ജീവിതമായി. അമ്മ മരണപ്പെട്ടതോടെ ആരുമില്ലാത്ത അവസ്ഥയില്‍ കനക മാനസികമായി തകര്‍ന്നു.
അമ്മയുടെ വേര്‍പാടോടെയാണ് കനക അഭിനയത്തില്‍ നിന്നെല്ലാം മാറി നിന്നത്. അതോടെ കുറേക്കാലം കനകയുടെ വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞ് കനക മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് നടി വിവാഹിതയായി എന്ന കാര്യം പോലും ആളുകള്‍ അറിയുന്നത്. കാലിഫോര്‍ണിയയില്‍ എന്‍ജിനിയര്‍ ആയിരുന്ന മുത്തുകുമാരന്‍ എന്നയാളുമായി 2017ല്‍ വിവാഹം നടന്നു എന്നും, 15 ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ കാണാതായി എന്നുമാണ് കനക മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മകളുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നും, കനകയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നും അച്ഛന്‍ ദേവദാസ് വെളിപ്പെടുത്തുകയുണ്ടായി.
സത്യത്തില്‍, അമ്മയുടെ മരണത്തിന് ശേഷം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ കനക അകപ്പെട്ടിരുന്നു. മരിച്ചുപോയ അമ്മയുമായി സംസാരിക്കാന്‍ കഴിയും എന്ന് പറഞ്ഞ് അമുത എന്ന സ്ത്രീ കനകയെ പറ്റിക്കുകയായിരുന്നു. ആ സ്ത്രീ വഴിയാണ് മുത്തുക്കുമരനുമായി അടുപ്പത്തിലായതും. ആ ബന്ധം അങ്ങനെ അവസാനിച്ചു. അതിന് ശേഷം കനക വീണ്ടും കാണാമറയത്തായി. അച്ഛനുമായുള്ള സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് പിന്നീട് കനക മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. അമ്മയുടെ കണക്കില്ലാത്ത സ്വത്തുക്കളുടെ ഏക അവകാശിയായിരുന്നു കനക. ആ സ്വത്ത് തര്‍ക്കവും മാധ്യമങ്ങളില്‍ വാര്‍ത്തയായി.
പിന്നീട് കനകയെ ആരും കണ്ടില്ല. ചെന്നൈയിലെ രാജഅണ്ണാമലൈപുരത്തുള്ള വീട്ടില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു കനക. പെട്ടന്നൊരു ദിവസം അടച്ചിട്ട മുറിയില്‍ നിന്ന് പുക വരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് കനക വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായത്. അന്ന് വീട്ടിലേക്ക് വന്ന ഫയര്‍ഫോഴ്‌സുകാരെ, ഇവിടെ ഒന്നും സംഭവിച്ചില്ല എന്ന് പറഞ്ഞ് കനക തിരിച്ചയച്ചു. കനകയ്ക്ക് മാനസിക രോഗമാണ്, കാന്‍സറാണ് എന്നൊക്കെയുള്ള ഗോസിപ്പുകളും ഇതിനിടയില്‍ വന്നിരുന്നു. ആ സംഭവത്തിന് ശേഷമാണ് തമിഴ് നടി കുട്ടിപദ്മിനി കനകയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രംഗത്തെത്തിയത്. കനക ഹാപ്പിയാണെന്ന് ആ ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. ഇപ്പോഴിതാ പുറം ലോകവുമായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ കനകയുടെ ചെന്നൈയിലെ ഷോപ്പിങ് മാളുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നു.