Latest News

പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്ക്;  മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന  കൊരട്ടാല ശിവ സംവിധായകനാകുന്ന ചിത്രത്തില്‍ താരപുത്രനുമെന്ന് സൂചന

Malayalilife
 പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്ക്;  മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന  കൊരട്ടാല ശിവ സംവിധായകനാകുന്ന ചിത്രത്തില്‍ താരപുത്രനുമെന്ന് സൂചന

പ്രണവ് മോഹന്‍ലാല്‍ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും തെലുങ്ക് അരങ്ങേറ്റം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടി ആര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ജനത ഗ്യാരേജ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ കൊരട്ടല ശിവ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തിയ മിര്‍ച്ചി ആണ് ആദ്യ സംവിധാന സംരംഭം. ജൂനിയര്‍ എന്‍.ടി.ആര്‍, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദേവര ആണ് കൊരട്ടാല ശിവയുടെ സംവിധാനത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. ദേവര 2 നു ശേഷമാണോേ പ്രണവ് ചിത്രം എന്നത് അറിവായിട്ടില്ല.

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. വ്രന്‍വിജയം നേടിയ ഹൃദയത്തിനുശേഷം പ്രണവും വിനീത് ശ്രീനിവാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം ആണ് പ്രണവിന്റെ ഒടുവിലത്തെ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായക അരങ്ങേറ്റം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് നായിക വേഷത്തില്‍ മറ്റൊരു സിനിമ.
 

pranav mohanlal next project koratala siva

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES