Latest News

വലിയൊരു വിഷയം എടുത്താണ് സിനിമ ചെയ്തിരിക്കുന്നത്; എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു;തെറ്റ് പറ്റി; നാദിര്‍ഷ ചിത്രം ഈശോ കണ്ടിരിക്കേണ്ട ചിത്രമെന്ന്  പി സി ജോര്‍ജ്

Malayalilife
 വലിയൊരു വിഷയം എടുത്താണ് സിനിമ ചെയ്തിരിക്കുന്നത്; എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു;തെറ്റ് പറ്റി; നാദിര്‍ഷ ചിത്രം ഈശോ കണ്ടിരിക്കേണ്ട ചിത്രമെന്ന്  പി സി ജോര്‍ജ്

യസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഈശോ . മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം സോണി ലിവിലൂടെ റിലീസ് ചെയ്തു.

പ്രഖ്യാപന വേള മുതല്‍ വിവാദത്തിലായ ചിത്രത്തിനെതിരെ പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. 'ഈശോ'എന്ന സിനിമയുടെ പേരായിരുന്നു ഇതിന് കാരണം.  'ഈശോ' എന്ന പേരില്‍ ചിത്രം റിലീസ് ചെയ്താല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഈശോ റിലീസ് ചെയ്തത്. സോണി ലിവിലൂടെ ഡയറക്ട് ഒടിടി ആയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ കണ്ടതിന് പിന്നാലെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. 

'''ഈശോ' എന്ന സിനിമയില്‍ തുടക്കം മുതല്‍ ഏറെ തര്‍ക്കമുള്ള വ്യക്തിയായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. അവിടെയാണ് എനിക്ക് തെറ്റുപറ്റിയത്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. എന്നാല്‍ സിനിമ കണ്ട് തീരുമാനം പറയാനായിരുന്നു നാദിര്‍ഷ പറഞ്ഞത്. അന്ന് നാദിര്‍ഷ പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് ഇന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി'', പിസി ജോര്‍ജ് പറഞ്ഞു. 

ഇന്നത്തെ തലമുറയിലെ മതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി തന്നെ ചിത്രത്തില്‍ പറയുന്നുണ്ട്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പിസി ജോര്‍ജ് പറഞ്ഞു. 

ചിത്രത്തെ കുറിച്ച് പിസി ജോര്‍ജ് അഭിപ്രായം പറയുന്ന വീഡിയോ സംവിധായകന്‍ നാദിര്‍ഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'സത്യം മനസ്സിലായപ്പോള്‍ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് നാദിര്‍ഷ വീഡിയോ പങ്കുവെച്ചത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഏറെ വിവാദങ്ങളാണ് 'ഈശോ' എന്ന സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായത്. ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു.

pc george about nadirsha movie esho

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES