Latest News

പ്രശസ്ത കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടവാങ്ങിയത് അഞ്ചു തവണ ദേശീയ പുരസ്‌കാരം നേടിയ കലാകരന്‍

Malayalilife
topbanner
പ്രശസ്ത കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടവാങ്ങിയത് അഞ്ചു തവണ ദേശീയ പുരസ്‌കാരം നേടിയ കലാകരന്‍

പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 50ലധികം ചിത്രങ്ങള്‍ക്ക് കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ചിട്ടുണ്ട്.മലയാളികള്‍ ഒരുകാലത്തും മറക്കാത്ത സിനിമകളാണ് ഒരു വടക്കന്‍ വീരഗാഥയും വൈശാലിയും, പെരുന്തച്ചനുമെല്ലാം. ചിത്രത്തില്‍ അഭിനേതാക്കളോ കഥയോ മാത്രമല്ല ദൃശ്യവല്‍ക്കരിച്ച മുഴുവന്‍ കാഴ്ചകളും മനോഹരം തന്നെയായിരുന്നു. 

തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ 50-ല്‍പ്പരം ചിത്രങ്ങള്‍ക്കു വേണ്ടി കാലാസംവിധാനവും, വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചിട്ടുള്ള കലാകാരനാണ് കൃഷ്ണമൂര്‍ത്തി. സ്വാതി തിരുനാള്‍, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, പരിണയം, ഗസല്‍ പെരുന്തച്ചന്‍, രാജശില്പി, കുലം തുടങ്ങിയ സിനിമകള്‍ക്ക് കൃഷ്ണമൂര്‍ത്തിയാണ് കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. അഞ്ച് തവണ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട് ഇദ്ദേഹം. 

തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡുകള്‍ക്ക് പുറമെ പുറമെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്ബുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി 1975-ല്‍ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്.ലെനില്‍ രാജേന്ദ്രന്റെ 'സ്വാതിതിരുനാള്‍' എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തി മലയാളത്തില്‍ എത്തിയത്. ജ്ഞാനരാജശേഖരന്‍ സംവിധാനംചെയ്ത 'രാമാനുജന്‍' എന്ന ചിത്രത്തിലാണ് കൃഷ്ണമൂര്‍ത്തി ഒടുവില്‍ പ്രവര്‍ത്തിച്ചത്.

national award winner art director vaishali movie p krishnamoorthy passes away

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES