ലോക പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. ചെന്നെയിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു കരീമ ബീഗം അന്തരിച്ചത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു കരീമ ബീഗം. ട്വിറ്ററിലൂടെ എആര്‍ റഹ്‌മാന്‍ തന്നെയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
തന്റെ അമ്മയുമായി വൈകാരികമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് എആര്‍ റഹമാന്‍. അഭിമുഖങ്ങളിലൊക്കെ താരം അമ്മയെക്കുറിച്ച് വാചാലനാകാറുണ്ടായിരുന്നു. അമ്മയാണ് തന്റെ ഉളളിലെ കഴിവ് കണ്ടെത്തിയതെന്ന് റഹ്‌മാന്‍ മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്.
അമ്മ ഒരു ആത്മീയമായ ഒരു സ്ത്രീയായിരുന്നുവെന്നും തന്റെ സംഗീതത്തിലെ കഴിവ് തിരിച്ചറിഞ്ഞത് അമ്മയായിരുന്നുവെന്നും പ്ലസ് ടുവിന് ശേഷം പഠനത്തില്‍ നിന്ന് വിട്ട് മ്യൂസിക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞിരുന്നത് അമ്മയായിരുന്നെന്നും ഒരു അഭിമുഖത്തില്‍ എആര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു.
തന്റെ കരിയര്‍ മ്യൂസിക്കിലാണെന്ന് കണ്ടെത്തിയത് അമ്മയായിരുന്നെന്നും സംഗീത സംവിധായകന്‍ പറഞ്ഞിരുന്നു.സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ഗായിക എ.ആര്‍ റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവര്‍ കരീമയുടെ മറ്റ് മക്കളാണ്. നിരവധി പേരാണ് താരമാതാവിന് ആദരാഞ്ജലികളറിയിച്ച് രംഗത്തെത്തുന്നത്.