Latest News

ഋഷ്യശൃംഗനേയും വൈശാലിയേയും പുനരവതരിപ്പിച്ച്‌ കൊണ്ട് കപ്പിൽ ഷൂട്ട്; ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
ഋഷ്യശൃംഗനേയും വൈശാലിയേയും പുനരവതരിപ്പിച്ച്‌  കൊണ്ട് കപ്പിൽ ഷൂട്ട്; ചിത്രങ്ങൾ വൈറൽ

ലയാളത്തിന്റെ ക്ലാസിക് ഹിറ്റുകളില്‍  ഏറെ സർദാ നേടിയ ഒന്നാണ് വൈശാലി എന്ന സിനിമ.  എം.ടി, ഭരതന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രാംശം മികച്ച വിജയമായിരുന്നു. ഇന്നും പ്രേക്ഷകരുടെ മനസില്‍ ഋഷ്യശൃംഗനും വൈശാലിയും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്.

മിഥുന്‍ ശാര്‍ക്കര എന്ന ഫോട്ടോഗ്രാഫര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഋഷ്യശൃംഗനേയും വൈശാലിയേയും പുനരവതരിപ്പിച്ചിരിക്കുകയാണ്,  ആശയവും അദ്ദേഹത്തിന്റെ തന്നെയാണ്. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശി കൂടിയാണ് അദ്ദേഹം. M Cutz എന്ന സ്റ്റുഡിയോകൂടി ഉണ്ട് അദ്ദേഹത്തിന്.  സൃഹുത്തുക്കളായ ദമ്ബതികളെ വെച്ചാണ് ഈ ആശയം മനസ്സില്‍ വന്നപ്പോള്‍ ഈ ഫോട്ടോഷൂട്ട് നടത്തിയത്.

 സോഷ്യല്‍ മീഡിയയില്‍ അങ്ങോളം ഇങ്ങോളം ഇപ്പോള്‍ ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ആണ് തരംഗമാവുന്നത് , വൈശാലിയിലെ നായകന്റെയും നായികയുടെയും സ്റ്റൈലില്‍ ഉള്ള ഫോട്ടോഷൂട്ട് അതും അതേ വസ്ത്ര ധാരണ രീതിയില്‍ തന്നെ.  ഈ ഫോട്ടോഷൂട്ടിനു മുന്നോട്ട് വന്ന സുഹൃത്തുക്കളായ മോഡലുകള്‍ അഭിജിത്തും മായയും ആണ്.  സുകേഷ് ആണ് വസ്ത്രങ്ങള്‍ ഒരുക്കിയത് , മേക്കപ്പ് സിമി… ഇനിയും ഇത്തരം മലയാളികളില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളുടെ പരീക്ഷണ ഫോട്ടോഗ്രഫിയുമായി മുന്നോട്ട് പോകുമെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെതായ  കൈമുദ്ര ഷോട്ട് ഫിലംസ് രംഗത്തും പതിപ്പിച്ചിട്ടുണ്ട് മിഥുന്‍.  വഴികാട്ടികള്‍ എന്ന ഷോര്‍ട്ട് ഫിലിം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഒരു ക്യാമ്ബയിന്‍ എന്നോണം ചെയ്തിരുന്നു. 

Read more topics: # vaishali movie,# couple shoot
vaishali movie couple shoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES