പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നീ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു അമര്‍ അകബര് അന്തോണി. നമിത്ര പ്രമോദ് നായികയായി എത്തിയചിത്രം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ഇറങ്ങി അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ, സലിം കുമാര്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് നാദിര്‍ഷ, ബാദുഷ.സജിത് രാഘവ് ആര്‍ട്ട് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. നവംബര്‍ പത്തിന് ചിത്രീകരണം ആരംഭിക്കും. മനോഹരമായ മറ്റൊരു ചിത്രം കൂടി പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ഏറെ ചിരിപ്പിച്ച ചിത്രമാണെങ്കിലും സമൂഹത്തില്‍ ആണ്പെണ്വേര്തിരിവില്ലാതെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തെ ചിത്രം വരച്ച് കാട്ടിയിരുന്നു. ചിരിപ്പിച്ച് ഒടുക്കം കരയിച്ച ചിത്രം കൂടിയായിരുന്നു അമര്‍ അക്ബര്‍ അന്തോണി. കെപിഎസി ലളിത, ബിന്ദു പണിക്കര്‍, ശ്രിന്ദ, ശശി കലിംഗ. ബേബി മീനാക്ഷി, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.