ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുന്‍ രമേശ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മിഥുന്‍ തനിക്ക് ബെല്‍സ് പാള്‍സി രോഗാവസ്ഥ ഉണ്ടായതായി അറിയിച്ചത്. ഇപ്പോഴിതാ, രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയിരിക്കുകയാണ് മിഥുന്‍.ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചു.
കുറച്ചു ദിവസങ്ങള്‍കൂടി ഫിസിയോ തെറാപ്പി ചെയ്താല്‍ രോഗ മുക്തി നേടാനാവും. തനിക്കായി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത ആരാധകര്‍ക്ക് മിഥുന്‍ നന്ദി പറഞ്ഞു. ബെല്‍സ് പാള്‍സി രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലാണ് താനെന്ന് അടുത്തിടെയാണ് മിഥുന്‍ വെളിപ്പെടുത്തിയത്.
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. മുഖത്തെ പേശികള്‍ക്ക് സംഭവിക്കുന്ന ഈ തളര്‍ച്ച മുഖത്തിന്റെ ഒരുവശം കോടിയതുപോലെ തോന്നിപ്പിക്കും.
ദുബായില്‍ ആര്‍.ജെ. ആയി ജോലി ചെയ്യുന്നുണ്ട് മിഥുന്‍.ഷെഫീക്കിന്റെ സന്തോഷം ആണ് അവസാനം റിലീസ് ചെയ്ത ചിത്രം