Latest News

കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഷൂസിന്റെയും വാച്ചിന്റെയും കളക്ഷന്‍ ഒന്ന് കൂടി കൂടിയേനെ? ആരാധകന്റെ കമന്റിന് കല്യാണം കഴിഞ്ഞതാണ് ഉയര്‍ച്ചക്ക് കാരണമെന്ന് മിഥുനും; നടന്റെ വീഡിയോയ്ക്കിടെ സര്‍പ്രൈസ് എന്‍ട്രിയുമായി ലക്ഷ്മിയും; സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്ന വീഡിയോ

Malayalilife
കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഷൂസിന്റെയും വാച്ചിന്റെയും കളക്ഷന്‍ ഒന്ന് കൂടി കൂടിയേനെ? ആരാധകന്റെ കമന്റിന് കല്യാണം കഴിഞ്ഞതാണ് ഉയര്‍ച്ചക്ക് കാരണമെന്ന് മിഥുനും; നടന്റെ വീഡിയോയ്ക്കിടെ സര്‍പ്രൈസ് എന്‍ട്രിയുമായി ലക്ഷ്മിയും; സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്ന വീഡിയോ

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും അവതാരകനുമാണ് മിഥുന്‍ രമേശ്. മിഥുന്‍ ഗള്‍ഫ് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട റേഡിയോ ജോക്കിയുമാണ്.മിഥുന്‍ അവതാരകനായി തിളങ്ങുകയാണെങ്കില്‍ സോഷ്യല്‍ മീഡിയ താരങ്ങളില്‍ പ്രധാനിയാണ് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ലക്ഷ്മിയുടെ വീഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്. മകള്‍ തന്‍വിയും മിഥുനും പലപ്പോഴും ലക്ഷ്മിയോടൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

പരസ്പരം തഗ് അടിച്ചും കളിയാക്കിയും ഇരുവരും കളം നിറയും. സോഷ്യല്‍ മീഡിയയിലെ ഫണ്‍-ലവിങ് കപ്പിള്‍ ഇപ്പോഴിതാ രസകരമായൊരു വിഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ്. മിഥുന്റെ ഷൂസിന്റെയും വാച്ചിന്റെയും കലക്ഷനെ കുറിച്ച് ഒരു വ്യക്തി പങ്കുവച്ച കമന്റും അതിനു മിഥുന്‍ നല്‍കിയ മറുപടി വിഡിയോയുമാണ് ചിരി നിമിഷങ്ങള്‍ക്ക് വഴിവച്ചത്.

'മിഥുന്‍ ബ്രോയുടെ ഷൂസിന്റെയും വാച്ചിന്റെയും കലക്ഷന്‍ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഒന്നുകൂടി കൂടിയേനെ' എന്നായിരുന്നു കമന്റ്. ലക്ഷ്മി കൂടെ ഇല്ലായിരുന്നെങ്കില്‍ ഫുള്‍ പൈസ മുടക്കി വാച്ചും ഷൂസും വാങ്ങിയേനെ എന്നും കമന്റിലുണ്ട്. ഇതിനുള്ള മറുപടിയുമായിട്ടാണ് മിഥുന്‍ എത്തിയത്.

തനിക്ക് ഈ സമ്പാദ്യമൊക്കെ ഉണ്ടായത് കല്യാണം കഴിച്ചതിനു ശേഷമാണെന്ന് മിഥുന്‍ പറയുന്നു. 'കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഈ ഉയര്‍ച്ചയൊന്നും ഉണ്ടാകില്ലായിരുന്നു. കാര്യമായ സേവിങ്‌സ് ഒന്നും ഉണ്ടാകാതെ പോയേനെ. കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമായിരുന്നോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഇത്രയും സാധനങ്ങള്‍ വാങ്ങാനുള്ള സമ്പാദ്യം എന്റെ കയ്യില്‍ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ല.' മിഥുന്റെ വാക്കുകള്‍.

തൊട്ടു പിന്നാലെയായിരുന്നു സീരിയസ് വിഡിയോയില്‍ ചിരി പടര്‍ത്തി ലക്ഷ്മിയുടെ സസ്‌പെന്‍സ് എന്‍ട്രി. ഞാനാണ് നിങ്ങളുടെ ഭാഗ്യമെന്ന് പറയാന്‍ പറഞ്ഞു പഠിപ്പിച്ചിട്ട് എന്തേ പറയാത്തത് എന്നായിരുന്നു ലക്ഷ്മിയുടെ ചോദ്യം. വിഡിയോ ഒന്നു കൂടി എടുത്തേ തീരുവെന്ന ലക്ഷ്മിയുടെ തമാശ കമന്റും പിന്നാലെയുണ്ട്. എന്തായാലും ഇരുവരുടെയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നുണ്ട്.

 

mithun ramesh and lakshmi memon vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES