Latest News

പ്രതീക്ഷകളില്ലാത്ത ഇടത്തില്‍ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു;നീ എനിക്ക് വിലയേറിയതെന്ന് കുറിച്ച് കാളിദാസ് ജയറാം;ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് കുറിച്ച് തരുണിയും; തരുണിയുടെ പിറന്നാള്‍ ദിനത്തില്‍ കാളിദാസ് പങ്ക് വച്ച ചിത്രവും കുറിപ്പും ഇങ്ങനെ

Malayalilife
പ്രതീക്ഷകളില്ലാത്ത ഇടത്തില്‍ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു;നീ എനിക്ക് വിലയേറിയതെന്ന് കുറിച്ച് കാളിദാസ് ജയറാം;ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് കുറിച്ച് തരുണിയും; തരുണിയുടെ പിറന്നാള്‍ ദിനത്തില്‍ കാളിദാസ് പങ്ക് വച്ച ചിത്രവും കുറിപ്പും ഇങ്ങനെ

ലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാളിദാസ് പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇത്തരമൊരു പോസ്റ്റിലൂടെയാണ് മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി താരം പ്രണയത്തില്‍ ആണെന്ന് അറിയിക്കുന്നത്.ഇപ്പോഴിതാ തരിണിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ച് കാളിദാസ് ഷെയര്‍ ചെയ്ത പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.

മരുഭൂമിയില്‍ നില്‍ക്കുന്ന കാളിദാസിന്റെയും തരിണിയുടെയും ഫോട്ടോ പങ്കുവച്ചശേഷം താരം ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. ' നിന്റെ പിറന്നാള്‍ ദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. 

നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. ജന്മദിനാശംസകള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു', എന്നാണ് താരം പോസ്റ്റിനോടാപ്പം കുറിച്ചത്.

കാളിദാസിന്റെ പോസ്റ്റിനു പിന്നാലെ തരിണി മറുപടിയുമായി രംഗത്തെത്തി. ഈ സര്‍പ്രൈസിനും ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിനും നന്ദിയെന്നാണ് തരിണി മറുപടിയായി കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് കാളിദാസിന്റെ പോസ്റ്റിനും തരിണിയുടെ കമന്റിനും ലൈക്കുമായി രംഗത്തെത്തുന്നത്. വിവാഹം എപ്പോഴാണെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.

 

kalidas jayaram lovely quotes about Lover tarini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES