ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹത്തിന്റ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നടന്‍ കാളിദാസ് ജയറാമിന്റെയും തരുണിയുടെയും വിവാഹം ഗുരുവായൂരില്‍വെച്ച് ഞായറാഴ്ച്ച നടന്നെങ്കിലും ഇതിന പിന്നാലെയുള്ള ആഘോഷങ്ങളെല്ലാം ചെന്നൈയിലായിരുന്നു നടത്തിയത്. ഇന്നലെ വിവാഹ റിസ്പ്ഷനോടെയാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.
ചൈന്നൈയില്‍ നടന്ന വിരുന്നില്‍ മലയാളം തമിഴ് സിനിമാ ലോകത്തെ ഒടുമിക്ക താരങ്ങളും അണിനിരന്നു. ഇതിനിടെ സംഗീത് നൈറ്റിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാളിദാസ് താരിണി വിവാഹം സന്തോഷത്തോടെ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.
കാളിദാസിന്റെയും മാളവികയുടെയും കിടിലന്‍ നൃത്തവും ജയറാമും പാര്‍വതിയും ഒരുമിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിനൊപ്പം ഏറെ വികാരഭരിതമായ രംഗങ്ങളും വീഡിയോയിലുണ്ട്. സംഗീത് വേദിയില്‍ പാര്‍വതി നൃത്തം ചെയ്യുന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം.
പാര്‍വതിയുടെ നൃത്തം കണ്ട് ജയറാമും കാളിസദാസും നവവധു താരിണിയും സന്തോഷത്താല്‍ കണ്ണീരണിയുന്നതും പിന്നാലെ ഇവരെല്ലാം പാര്‍വതിയെ വേദിയിലെത്തി കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.
കാളിദാസ് പങ്കുവെച്ച വീഡിയോയില്‍ ഏറെ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ ഇതാണെന്നായിരുന്നു വീഡിയോക്ക് താഴെ പലരുടെയും കമന്റ്. പാര്‍വതിയുടെ നൃത്തം മനംകവര്‍ന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
2023 നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്.