തിരുവോണ ദിനത്തില്‍ നിരവധി താരങ്ങളാണ് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. നടന്‍ ദിലീപും കുടുംബവും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചപ്പോള്‍ താന്‍ ഒരു അമ്മയാകുവാന്‍ പോവുകയാണെന്ന് സന്തോഷ വാര്‍ത്തയാണ് നടി മൈഥിലി അറിയിച്ചത്. ഇപ്പോഴിതാ, നടന്‍ ജയറാമിന്റെ കുടുംബചിത്രവും വൈറലാവുകയാണ്. അതിന് ഒരു പ്രത്യേക കാരണവുമുണ്ട്. പാര്‍വതിയും ജയറാമും മകള്‍ മാളവികയും മകന്‍ കാളിദാസും കൂടാതെ ആ ചിത്രത്തില്‍ ഒരു സുന്ദരിക്കുട്ടി കൂടിയുണ്ട്. കാളിദാസ് ചേര്‍ത്തു പിടിച്ചിരിക്കുന്ന ഈ കുട്ടി ആരാണെന്നു തിരക്കിയിറങ്ങിയ സോഷ്യല്‍ മീഡിയ അതിനുള്ള ഉത്തരവും കണ്ടെത്തി.
തിരുവോണദിനത്തില്‍ കാളിദാസ് പങ്കുവച്ച കുടുംബചിത്രം അതിവേഗമാണ് ആരാധകര്‍ക്കിടയിലെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ജയറാം, പാര്‍വതി, മാളവിക, കാളിദാസ് എന്നിവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി കുടുംബചിത്രത്തില്‍ ഇടം നേടിയപ്പോള്‍ 'അതാരാ കാളിയുടെ കൂടെ?' എന്ന ചോദ്യമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. ഇപ്പോഴിതാ, അതിനുള്ള ഉത്തര കിട്ടിയിരിക്കുകയാണ്.
മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിനൊപ്പം താരത്തിന്റെ കുടുംബചിത്രത്തില്‍ ഇടം നേടിയ പെണ്‍കുട്ടി. കാളിദാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ തരിണിയും സ്വന്തം പേജില്‍ പങ്കുവച്ചിട്ടുണ്ട്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്. കാളിദാസ് പകര്‍ത്തിയ നിരവധി ഫോട്ടോകള്‍ തരിണി തന്റെ പേജില്‍ ഇതിനു മുമ്പും പങ്കുവച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തില്‍ ധാരാളം ഫോട്ടോകള്‍ കാളിദാസ് പങ്കുവയ്ക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുടുംബാംഗമല്ലാത്ത ഒരാള്‍ കാളിദാസിനൊപ്പം കുടുംബചിത്രത്തില്‍ ഇടം നേടുന്നത്. അതു തന്നെയാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയതും. വളരെ അപൂര്‍വ്വമായി മാത്ര കുടുംബ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരാണ് ജയറാമും കുടുംബവും. പാര്‍വ്വതിയുടെ വീഡിയോകള്‍ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നതെല്ലാം വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം പാര്‍വതി മാളവികയ്ക്ക് ചോറു വാരി കൊടുക്കുന്ന വീഡിയോയും പാര്‍വതി മുറിയുടെ മൂലയ്ക്കിരുന്ന് ഐസ്‌ക്രീം ഒരു തുള്ളി പോലും കളയാതെ കഴിച്ചു തീര്‍ക്കുന്നതുമെല്ലാം വൈറലായിരുന്നു.
മാത്രമല്ല, കഴിഞ്ഞ ദിവസമായിരുന്നു പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹ വാര്‍ഷികം. കേക്ക് മുറിച്ച് ജയറാമിന്റെ വായില്‍ വെച്ച് കൊടുക്കുന്ന പാര്‍വതിയുടെ ചിത്രവും മക്കള്‍ പങ്കുവച്ചിരുന്നു. സന്തോഷകരമായ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അപ്പയ്ക്കും അമ്മയ്ക്കും സ്നേഹം. ലവ് യു സൊ മച്ച്' എന്ന അടിക്കുറിപ്പാണ് കാളിദാസ് അതിനു നല്‍കിയത്.