മലയാളികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടന്‍ ജയറാമിന്റെ കുടുംബം. ഇവരുടെ വിശേഷങ്ങള്‍ എന്തുതന്നെയായാലും മലയാളികള്‍ അത് ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞദിവസം ഇവരുടെ കുടുംബത്തില്‍ നടന്ന വിവാഹ ചടങ്ങുകളും സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
താരങ്ങള്‍ അടക്കം നിരവധി പേരാണ് ജയറാമിന്റെ സഹോദരനന്റെ മകളുടെ വിവാഹത്തിന് എത്തിയത്. ഇപ്പോളിതാ ചടങ്ങിനെത്തിയ ദിലീപിന് തരുണിയെ കാളിദാസ് പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോ ആണ് പുറത്തുവരുന്നത്.
ദിലീപും ജയറാമും വളരെ അടുത്ത സുഹൃത്തുക്കളാണ്. മിമിക്രി തുടങ്ങിയ കാലം തൊട്ട് തന്നെ ഇവര്‍ തമ്മിലുള്ള സൗഹൃദം മലയാളി പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ്. മീനാക്ഷിയും മാളവികയും തന്നെ വളരെ അടുപ്പമുള്ള സുഹൃത്തുക്കളാണെന്ന് മാളവിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
ദിലീപിനെ മാത്രമല്ല. കാളിദാസ് തന്റെ പ്രണയിനി തരിണിയുടെ കൈപിടിച്ചുകൊണ്ട് പ്രണയിനിയെ മറ്റു താരങ്ങള്‍ക്ക് എല്ലാം പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് ഇന്ന് ശ്രദ്ധ നേടുന്നത്.
2021 മിസ്സ് ഡിവ റണ്ണറപ്പ് കൂടിയാണ് തരിണി കലിങ്കരായര്‍. സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് ഇരുവരും ഇപ്പോള്‍.22 വയസുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് കാളിദാസ് തന്റെ കാമുകിയെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. കാളിദാസന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് കാമുകി ആയ തരിണി ഇപ്പോള്‍.