തൃശ്ശൂര്‍ പൂരം എന്ന ചിത്രമാണ് ജയസൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമാ തിരക്കുകള്‍ക്ക് ഇടവേള നല്കി നടനും കുടുംബവും യാത്രയിലാണ്.
സ്വിറ്റ്സര്‍ലണ്ടിലേക്കാണ് ഇത്തവണ നടനും കുടുംബവും യാത്ര പോയത്. വിദേശത്തു നിന്നുളള അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ ജയസൂര്യയും ഭാര്യ സരിതയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും ഇടയ്ക്ക് മാറി യാത്രയ്ക്കായി സമയം കണ്ടെത്താറുളള താരമാണ് ജയസൂര്യ.
സരിതയ്ക്ക് ഒപ്പം കൈലാസത്തിലേക്ക് നടത്തിയ യാത്രയാണ് തന്നെ സംബന്ധിച്ച് ഏറ്റവും ഓര്‍ത്തിരിക്കുന്ന യാത്രകളിലൊന്നെന്നും ജയസൂര്യ പറഞ്ഞിരുന്നു.