ഭക്തി സാന്ദ്രമായ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് നടന്‍ വിനായകന്‍. ജയസൂര്യയ്ക്ക് ഒപ്പമാണ് വിനായകന്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ജയസൂര്യയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്..
നായകനും ജയസൂര്യയും മാതൃസന്നിധിയില്‍ ' എന്ന കുറിപ്പോടെ കെ എന്‍ സുബ്രഹ്മണ്യ അഡിഗയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്ക് വച്ചിരിക്കുന്നത് . നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. ചിലര്‍ വിനായകനെ അഭിനന്ദിക്കുമ്പോള്‍ , ഇത് പ്രതീക്ഷിച്ചതല്ലെന്നാണ് ചിലരുടെ കുറിപ്പ്....
അതേസമയം, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമെല്ലാം വീണ്ടുമെത്തുന്ന 'ആട് 3'. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചിത്രത്തിന്റെ ടീം മീറ്റിങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജയസൂര്യയും വിനായകനും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇരുവരും എവിടെ എന്നായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ആരാധകരുടെ കമന്റ്.