കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മരോ ചരിത്രയിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ച നടിയാണ് സരിത. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ സരിത അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കാതോടും കാതോരം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേത്രിയായ സരിത വിവാഹത്തോടെയാണ് അഭിനയം ഉപേക്ഷിച്ചത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ മുകേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം മക്കള്‍ക്കൊപ്പം വിദേശത്ത് സെറ്റില്‍ഡാണ്.
സംവിധായകരുടെ പ്രിയപ്പെട്ട നടിയാണെങ്കിലും ചില നഷ്ടങ്ങള്‍ നടി മൂലം ചില നിര്‍മാതാക്കള്‍ക്ക് അക്കാലത്ത് ഉണ്ടായെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഇപ്പോഴിതാ നിര്‍മാതാവ് ബാലാജി പ്രഭു തന്റെ പിതാവും സംവിധായകനും നിര്‍മാതാവുമായ എം.ഭാസ്‌കറിന് സരിതയില്‍ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദണ്ഡിക്കപ്പെട്ട ന്യായങ്ങള്‍ എന്ന സിനിമയില്‍ നിന്നും സരിത പിന്മാറിയതിനെുള്ള കാരണങ്ങള്‍ ബാലാജി പ്രഭു വെളിപ്പെടുത്തിയത്.
ഷൂട്ടിങ് ആരംഭിക്കുന്നതിന് തലേദിവസം വിളിച്ചാണ് സരിത സിനിമയില്‍ നിന്നും പിന്മാറിയതെന്നും ബാലാജി പ്രഭു പറയുന്നു. അഡ്വാന്‍സായി കൊടുത്ത പണവും തിരികെ തന്നില്ലെന്നും നിര്‍മാതാവ് പറയുന്നു. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായിരുന്നില്ല ദണ്ഡിക്കപ്പെട്ട ന്യായങ്ങള്‍ എന്ന സിനിമയിലേത്. അതുകൊണ്ടാണ് സരിതയെ സമീപിച്ചത്. മാത്രമല്ല ദേശീയ പുരസ്‌കാരം അടക്കം വാങ്ങിയ നല്ല നടിയുമായിരുന്നു അവര്‍. അങ്ങനെ അച്ഛന്‍ സരിതയെ സമീപിച്ചു.
അവര്‍ ഒരു ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു. അതും അച്ഛന്‍ സമ്മതിച്ചു. ഒരുപാട് സിനിമകളില്‍ സരിത ആ സമയത്ത് അഭിനയിക്കുന്നുണ്ട്. അങ്ങനെ അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോള്‍ 25000 രൂപ അഡ്വാന്‍സായി നല്‍കി. ചെക്കില്‍ അടക്കം ഒപ്പിട്ട് എ?ഗ്രിമെന്റും എഴുതി വാങ്ങി. മൈസൂരിലായിരുന്നു ആദ്യ ദിവസത്തെ ഷൂട്ടിങ്. അതുകൊണ്ട് അച്ഛന്‍ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നു. ഷൂട്ടിന് തലേദിവസം രാവിലെ സരിതയുടെ മാനേജരുടെ പക്കല്‍ നിന്നും കോള്‍ വന്നു. ബാലചന്ദര്‍ സാറിന്റെ അ?ഗ്‌നിസാക്ഷി എന്ന പടത്തില്‍ സരിത അഭിനയിക്കുകയാണെന്നും ഷൂട്ട് തീരാത്തതിനാല്‍ നാളെ വരാന്‍ സാധിക്കില്ലെന്നും ഒരു ആഴ്ച കഴിഞ്ഞ് വരട്ടേയെന്നും ചോദിച്ചുള്ളതായിരുന്നു കോള്‍. ബാലിശമായി സംസാരിക്കരുതെന്നും ഷൂട്ടിന് വേണ്ട എല്ലാ കാര്യങ്ങളും ഇതിനോടകം ചെയ്ത് കഴിഞ്ഞുവെന്നും ഇനി അത് മുടങ്ങിയാല്‍ നിര്‍മാതാവിനുണ്ടാകാന്‍ പോകുന്ന നഷ്ടം നിങ്ങള്‍ക്ക് അറിയില്ലേയെന്നും അച്ഛന്‍ തിരിച്ച് ചോദിച്ചു. അപ്പോഴും നാളെ വരാന്‍ കഴിയില്ലെന്നും ഒരാഴ്ച കഴിഞ്ഞ് മാത്രമെ വരാന്‍ കഴിയൂവെന്നുമായിരുന്നു സരിതയുടെ മറുപടി. തന്നെ സിനിമയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്ത സംവിധായകനാണ് ബാലചന്ദറെന്നും അതിനാല്‍ അദ്ദേഹത്തെ എതിത്ത് വരാന്‍ കഴിയില്ലെന്നും സരിത ഉറപ്പിച്ച് പറഞ്ഞു.
എഗ്രിമെന്റിനെ കുറിച്ച് പറഞ്ഞിട്ടും വരാന്‍ കൂട്ടാക്കിയില്ല. തര്‍ക്കം വലിയ വഴക്കിലേക്ക് മാറേണ്ടെന്ന് കരുതി അഡ്വാന്‍സ് തിരികെ തരാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ തരാന്‍ കഴിയില്ലെന്നായിരുന്നു സരിതയുടെ മറുപടി. ഒരാഴ്ച കഴിഞ്ഞ് വന്ന് ഞാന്‍ അഭിനയിക്കാം അതുകൊണ്ട് അഡ്വാന്‍സ് തിരികെ തരില്ലെന്നും സരിത പറഞ്ഞു. പുതിയ നായികയെ ബുക്ക് ചെയ്യാന്‍ പണം ആവശ്യമാണെന്നും ഉടനടി അഡ്വാന്‍സ് തിരിെക തരണമെന്നും അച്ഛന്‍ പറഞ്ഞപ്പോള്‍ വാങ്ങിയ അഡ്വാന്‍സ് തിരിെൈക കൊടുക്കരുത് എന്നതാണ് തന്റെ പോളിസിയെന്ന് നടി പറഞ്ഞു.
കോള്‍ കട്ടായതും അച്ഛന്‍ പ്രെസ്മീറ്റ് വിളിച്ചു. സരിത ചെയ്തതെല്ലാം തുറന്ന് പറഞ്ഞു. പിന്നീടാണ് ശിവകുമാര്‍ സാറിന്റെ നിര്‍ദേശപ്രകാരം
ലക്ഷ്മി മാഡത്തെ കാസ്റ്റ് ചെയ്യുന്നത് എന്ന് ബാലാജി പ്രഭു പറഞ്ഞു.