മലയാളസിനിമയിലേക്ക് ഊമയായ നായകറോളില്‍ റോളില്‍ കടന്നെത്തി പിന്നീട് നേട്ടങ്ങള്‍ സ്വന്തമാക്കിയ നടനാണ് ജയസൂര്യ. വേറിട്ട അഭിനയവും പരീക്ഷണങ്ങളിലൂടെ വിജയം നേടിയെടുക്കുന്നതുമാണ് നടന്റെ ശൈലി. ഞാന്‍മേരിക്കുട്ടി എന്ന സിനിമയിലെ ട്രാന്‍്‌സജെന്‍ഡര്‍ കഥാപാത്രത്തിനാണ് താരത്തിനെ തേടി ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും എത്തിയത്. ഇപ്പോഴിതാ തന്റേയും കുടുംബത്തിന്റേയും സഹയാത്രികനായി അത്യാഡംബര കാറ് സ്വന്തമാക്കിയതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
സിനിമയിലും ജീവിതത്തിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് ജയസൂര്യ. 2002ല്‍പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. ഇമ്മിണി നല്ലൊരാള്‍ എന്ന സിനിമയില്‍ നവ്യാ നായരുടെ കട്ടഫാനായ ചെറുപ്പക്കാരന്റെ റോളിലാണ് താരം എത്തിയത്. പിന്നീട് ജയസൂര്യയുടെ ഹെയര്‍ സ്റ്റൈല്‍ ഉള്‍പ്പടെ അക്കാലത്ത് ശ്രദ്ധ പിടിച്ചു പറ്റി.
പിന്നീട് ചതിക്കാത്ത ചന്തു മുതല്‍, പുലിവാല്‍ കല്യാണം ഉള്‍പ്പടെയുള്ള സിനിമകളും താരത്തിന് വന്‍ വിജയം സമ്മാനിച്ച ചിത്രങ്ങളായിരുന്നു. പുന്ന്യാളന്‍ അഗര്‍ബദീസ് തുടങ്ങി ഷാജി പാപ്പന്‍ എന്ന കഥാപാത്രം വരെ താരത്തിന് ആരാധകരെ വാരിക്കൂട്ടാനും സാധിച്ചു. പിന്നീട് വി.പി സത്യന്റെ റോളിലെത്തിയ ക്യാപ്റ്റനും ട്രാന്‍സ് ജെന്‍ഡര്‍ റോളിലെത്തിയ ചിത്രവും മികച്ച വിജയം നേടി. അനശ്വര നടന്‍ സത്യനായി വേഷമിടാനും താരത്തിന് ഭാഗ്യം ലഭിച്ചപ്പോള്‍ താരത്തിന്റെ കുടുംബത്തിന് കൂട്ടായി ഒരതിഥി കൂടി എത്തിയിരിക്കുകയാണ്.
അടുത്തിടെ ബെന്‍സിന്റെ എസ്യുവിയായ ജിഎല്‍സി സ്വന്തമാക്കിയ താരത്തിന്റെ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന് ഒണത്തിന് എത്തിയ കൂട്ട് ലക്‌സസിന്റെ ആഡംബര കാറിലാണ്.ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. വാഹനം സ്വന്തമാക്കാന്‍ കൊച്ചിയിലെ ലക്‌സസ് ഷോറൂമിലെത്തിയ താരത്തിന് തന്റെ കഥാപാത്രങ്ങള്‍ വെച്ച് തയാറാക്കിയ കാരിക്കേച്ചറും ഷോറൂം ജീവനക്കാര്‍ സമ്മാനിച്ചു.
ലക്‌സസ് നിരയില്‍ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇ എസ് 300എച്ച്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജയസൂര്യയും ഭാര്യ സരിതയും മകനും ആഡംബര കാറിനൊപ്പം നിന്ന് പകര്‍ത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇതോടെ താരത്തിന് ആശംസ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.