അച്ഛന് പിറന്നാള്‍ ആശംസകളറിച്ച് ചിത്രങ്ങള്‍ പങ്ക് വച്ച് കാളിദാസും മാളവികയും; തന്റെ എക്കാലത്തെയും പ്രണയത്തിന് ആശംസകളുമായി പാര്‍വ്വതിയും; ജയറാമിന് ഇന്ന് പിറന്നാള്‍

Malayalilife
topbanner
അച്ഛന് പിറന്നാള്‍ ആശംസകളറിച്ച് ചിത്രങ്ങള്‍ പങ്ക് വച്ച് കാളിദാസും മാളവികയും; തന്റെ എക്കാലത്തെയും പ്രണയത്തിന് ആശംസകളുമായി പാര്‍വ്വതിയും; ജയറാമിന് ഇന്ന് പിറന്നാള്‍

ലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ജയറാം. മലയാളികളുടേത് മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് നിരവധി ആരാധകരാണുളളത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മക്കളായ കാളിദാസനും മാളവികയും ഭാര്യ പാര്‍വ്വതിയും ആശംസകളറിയിച്ചിരിക്കുകയാണ്.

അച്ഛനൊപ്പമുളള ഫോട്ടോ പങ്കു വച്ചാണ് മക്കളും പാര്‍വ്വതിയും ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. അച്ഛനോടൊപ്പമുളള തന്റെ കുട്ടിക്കാല ഫോട്ടോ പങ്കു വച്ചുകൊണ്ട് ഹാപ്പി ബര്‍ത്ത് ഡേ അപ്പ എന്ന കുറിപ്പോടു കൂടിയാണ് കാളിദാസ് ആശംസ അറിയിച്ചത്. എന്നാല്‍ തങ്ങളൊന്നിച്ചുളള ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കു വച്ചുകൊണ്ടാണ് മാളവിക ആശംസകള്‍ അറിയിച്ചത്. ഇരുവരുടെയും പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.  എന്റെ എക്കാലത്തെയും പ്രണയത്തിന് ജന്മദിനാശംസകള്‍ എന്ന് കുറിച്ച് പാര്‍വ്വതിയും ആശംസ അറിയിച്ചു.

മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ ജയറാം സംവിധായകന്‍ പദ്മരാജനിലൂടെയാണ് ചുവടു വയ്ക്കുന്നത്. 1988-ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത 'അപരന്‍' എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകനായി അരങ്ങേറ്റം കുറിച്ചത്. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം വളരെ പെട്ടെന്ന് തന്നെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറുകയായിരുന്നു.

അടുത്തിടെ തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ തമിഴ് ചിത്രം പൊന്നിയന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തില്‍ ജയറാമിന്റെ പ്രകടനം വളരെയധികം ശ്രദ്ധേയമായിരുന്നു. ജയറാമിന്റേതായി ഈയടുത്ത് തിയറ്റുകളിലെത്തിയ പുതിയ ചിത്രം മകള്‍ ആയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

Read more topics: # ജയറാം
jayaram birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES