സെലിബ്രേറ്റികളുടെ ഓണവിശേഷങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധനേടിയത് നടന്‍ ജയറാമിന്റെയും കുടുംബത്തിന്റേയും ഓണാഘോഷമാണ്. മകള്‍ മാളവികയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണമായതിനാല്‍ തന്നെ പാലക്കാട് നിന്നും നവീന്റെ വീട്ടുകാരും ചെന്നൈയിലെ ജയറാമിന്റെ വീട്ടിലേക്ക് ഓണം ആഘോഷിക്കാന്‍ എത്തിയിരുന്നു. തലേന്ന് തന്നെ കാളിദാസിനെ വിട്ട് കിലോക്കണക്കിന് പൂവാണ് ജയറാം വീട്ടിലെത്തിച്ചത്. തുടര്‍ന്ന് അതിരാവിലെ തന്നെ പൂവിടാനും തുടങ്ങിയ മക്കളും മരുമക്കളും ഭാര്യയും കുടുംബക്കാരുമെല്ലാം എഴുന്നേറ്റു വരും മുന്നേ് പൂക്കളമിടാന്‍ തുടങ്ങിയ ജയറാം എല്ലാം ചെയ്തത് തനിച്ചാണ്. പൂക്കള്‍ നല്‍കി ഒരു സഹായി അവസാന മിനിറ്റുകളില്‍ ഒപ്പം നിന്നുവെന്നതൊഴിച്ചാല്‍ കളം വരച്ചതും പൂവിറുത്തതും എല്ലാം ജയറാം തനിച്ചായിരുന്നു.
സാധാരണ എല്ലാ താരങ്ങളും സെറ്റുമുണ്ടും ഷര്‍ട്ടുമിട്ട് വന്ന് ഓണം ആശംസിക്കുമ്പോള്‍ മലയാളികളുടെ പ്രിയതാരം ജയറാം ചെയ്തത് ഒറ്റക്കൊരു പൂക്കളമിട്ട് ആശംസകള്‍ അറിയിക്കുകയായിരുന്നു. താരം തന്നെയാണ് പൂക്കളം ഇടുന്നതിന്റെ ഫുള്‍ വിഡിയോ സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്. തലയിലൊരു കെട്ടുകെട്ടി സൗകര്യത്തിനായി ഷോര്‍ട്സിട്ട് അത്തപൂക്കളം മുഴുവനും പൂര്‍ത്തിയാക്കിയ താരം ഒടുവില്‍ മുണ്ടുടുത്ത് കുടുംബത്തിനൊപ്പം നില്‍ക്കുന്നതും വീഡിയോയിലുണ്ട്. മാത്രമല്ല, വീട്ടിനകത്തും പുറത്തുമായി ഓണത്തപ്പനെ ഒരുക്കി വരവേല്‍ക്കുകയും ചെയ്തു. മാളവികയും ഭര്‍ത്താവ് നവീനും മാത്രമല്ല, മകന്‍ കാളിദാസും ഭാവിവധു തരിണി കലിംഗരായരും ഓണം ആഘോഷിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ഓണത്തിനാണ് തരിണിയെ ആദ്യമായി താരകുടുംബം ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
അതേസമയം, തനിനാടന്‍ സെറ്റുസാരിയുടുത്താണ് മാളവിക അച്ഛനൊപ്പം ഓണച്ചിത്രത്തിന് പോസ് ചെയ്തത്. പിങ്ക് ബോര്‍ഡറുള്ള വൈറ്റ് സാരിയില്‍ പാര്‍വ്വതിയും. പട്ടുസാരിയാണ് തരിണി ഉടുത്തത്. മരുമകന്‍ നവീന്റെ മാതാപിതാക്കളും ചെന്നൈയിലെ വീട്ടിലേക്ക് എത്തിയിരുന്നു. ഒപ്പം ജയറാമിന്റെയും പാര്‍വതിയുടേയും അടുത്ത കുടുംബക്കാരില്‍ ചിലരും ആഘോഷത്തിനായി വീട്ടിലേക്ക് എത്തിയിരുന്നു. എല്ലാവര്‍ക്കുമായി തനിനാടന്‍ സദ്യയും ഒരുക്കിയിരുന്നു.
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സെലിബ്രിറ്റികള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ക്കര്‍ സല്‍മാന്‍, അഹാന കൃഷ്ണകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നു. മലയാളസിനിമാ താരങ്ങള്‍ക്ക് പുറമെ ഉലകനായകന്‍ കമല്‍ഹാസനും ആശംസകളുമായി എത്തി.