മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രി അശോകൻ. ഏതുതരം കഥാപാത്രങ്ങളും തന്റെ കൈയിൽ ഭദ്രമാകും എന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തിരുന്നു. മിമിക്രി രംഗത്തു നിന്നുമായിരുന്നു അശോകന്റെ സിനിമയിലേക്ക് ഉള്ള രംഗപ്രവേശം. ഒരു അഭിനേതാവ് എന്നതിലുപരി താരം ഒരു സംവിധയകന്റെ വേഷവും ജീവിതത്തിൽ സ്വായത്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഭാര്യ പ്രീതയെ പെണ്ണുകാണാൻ ചെന്ന രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പെണ്ണു കാണാൻ വീട്ടിൽ ചെന്നപ്പോൾ ഭാര്യ മീൻ വെട്ടുകയായിരുന്നു.അവൾ മീൻ വെട്ടുകയാണ്.വേഗം പോയി റെഡിയായിട്ട് വരട്ടെ എന്നു പെണ്ണ് വീട്ടുകാർ പറഞ്ഞെങ്കിലും വേണ്ട ഇങ്ങനെ കണ്ടാൽ മതിയെന്ന് താൻ പറഞ്ഞത്. അങ്ങനെ പെണ്ണ് കണ്ടു ഓക്കേ പറഞ്ഞെന്നും അശോകൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയും ഓൺലൈൻ തരംഗങ്ങളും ഇല്ലാത്ത കാലത്ത് പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ചിത്രത്തിലെ രമണൻ എന്ന കഥാപാത്രത്തെ സോഷ്യൽ മീഡിയയിൽ ട്രോളുകളായി ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. മലയാളായി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. കഷ്ടപ്പാടിന്റെ കാതങ്ങൾ ഒരുപാട് പിന്നിട്ടാണ് ഹരിശ്രീ അശോകൻ ഇന്ന് ഈ കാണുന്ന ഉയരങ്ങളിലേക്കെത്തിയതും.