Latest News

ക്രഷും റിയല്‍ ലവും തിരിച്ചറിയാനാവുന്നയാളാണ്; അങ്ങനെ സംഗീതയാണ് ആദ്യം പ്രണയം പറഞ്ഞത്; തുറന്ന് പറഞ്ഞ് ശ്രീകാന്ത് മുരളി

Malayalilife
ക്രഷും റിയല്‍ ലവും തിരിച്ചറിയാനാവുന്നയാളാണ്; അങ്ങനെ സംഗീതയാണ് ആദ്യം പ്രണയം പറഞ്ഞത്; തുറന്ന് പറഞ്ഞ് ശ്രീകാന്ത് മുരളി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് ശ്രീകാന്ത് മുരളി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഗായിക കൂടിയായ സംഗീതയാണ് താരത്തിന്റെ നല്ലപാതി. ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയാണ്. എന്നാൽ ഇപ്പോൾ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ വിവാഹ ജീവിതത്തില്‍ ജാതകത്തിന്റെ പ്രസക്തിയുണ്ടോ എന്ന് അറിയില്ലെന്ന് പറയുകയാണ് ഇരുവരും.

കഥകളി പഠിച്ചിരുന്നു ഞാന്‍. സിനിമയോടൊക്കെ അന്നേ താല്‍പര്യമുണ്ട്. ആദ്യം ക്യാമറയ്ക്ക് പിന്നിലായിരുന്നു പ്രവര്‍ത്തിച്ചത്. അതിനിടയിലാണ് ആക്ഷന്‍ ഹീറോ ബിജുവിലേക്ക് അവസരം ലഭിച്ചത്. വിനീതിന്റെ നിര്‍ദേശപ്രകാരം നിവിനോട് കഥ പറയാന്‍ പോയതായിരുന്നു അപ്പോള്‍. ലൊക്കേഷനില്‍ ചെന്നപ്പോഴാണ് എന്നോട് ഒന്നിരിക്കാമോയെന്ന് ചോദിച്ചു. അങ്ങനെയാണ് ആ വക്കീല്‍ വേഷം എനിക്ക് ലഭിച്ചതെന്ന് ശ്രീകാന്ത് പറയുന്നു.

നേരത്തെ നോണ്‍വെജ് കഴിച്ചിരുന്നു. വിവാഹശേഷം അത് നിര്‍ത്തിയെന്നായിരുന്നു സംഗീത പറഞ്ഞത്. വിവാഹം നമ്മുടെ ഇഷ്ടപ്രകാരമായാണ് നടന്നത്. എന്റെ വീട്ടില്‍ നോണ്‍വെജ് കഴിക്കുന്നവരുണ്ടായിരുന്നില്ല, അത് നിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എന്ന് പറഞ്ഞിരുന്നു. സമയമെടുത്താണ് സംഗീത വെജിറ്റേറിയനായത്. എനിക്കത് വലിയ അത്ഭുതമാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഞാന്‍ ചാനലില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവിടെയൊരു സംഗീത പരിപാടിയില്‍ മത്സരിക്കാന്‍ വന്നയാളാണ് സംഗീത. ഞങ്ങള്‍ തമ്മില്‍ കണ്ടു. പരിചയപ്പെട്ടു. അപ്പോഴേ ഇഷ്ടമായിരുന്നു. എങ്ങനെ അവതരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുടുംബത്തിലെല്ലാവരേയും നല്ല പരിചയമുണ്ടായിരുന്നു. ഐലവ് യൂ എന്നൊരു പറച്ചില്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല.

സംഗീതയുടെ സുഹൃത്തുക്കളായിരുന്നു എന്നെ വിളിച്ച് സംഗീതയ്ക്ക് എന്നെ ഇഷ്ടമാണെന്ന കാര്യം പറഞ്ഞത്. ക്രഷും റിയല്‍ ലവും തിരിച്ചറിയാനാവുന്നയാളാണ്. അങ്ങനെ സംഗീതയാണ് ആദ്യം പ്രണയം പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുണ്ടെന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു. കല്യാണാലോചന നടക്കുന്ന സമയത്ത് സംഗീതയുടെ കാര്യം അവതരിപ്പിക്കുകയായിരുന്നു. രണ്ട് വീട്ടുകാര്‍ക്കും പ്രശ്നമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ കല്യാണം നടന്നതെന്നായിരുന്നു ശ്രീകാന്ത് പറഞ്ഞത്.

Actor sreekanth murali words about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES