ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രീ അശോകന്. ഇരുന്നൂറിലധികം മലയാള ചിത്രങ്ങളിൽ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന് താന്‍ ആയിരിക്കുമെന്ന് നടന് ഹരിശ്രീ അശോകന് പറയുന്നത്. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്ക് വീടിന്റെ ടൈലുകള്‍ ഒക്കെ ഇളകി നടക്കാന്‍ പറ്റാത്ത അവസ്ഥയായി എന്നാണ് താരം വെളിപ്പെടുത്തുന്നത്.
”എന്റെ വീടിനെതിരെ ഞാന്‍ തന്നെ കേസ് കൊടുത്തിരിക്കുകയാണ്. ഒരുപക്ഷേ സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന് ഞാന്‍ ആയിരിക്കും” എന്നാണ് താരം പറയുന്നത്. സംഗതി സത്യമാണ് കേസ് കോടതിയുടെ പരിഗണനയിലാണെന്ന് താരം വ്യക്തമാക്കുന്നു. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി. ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി. ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്നാണ് ഹരിശ്രീ അശോകന് വനിതയ്ക്ക് നല്കിയ അ ഭിമുഖത്തില്‍ പറയുന്നത്.
പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ഹരിശ്രീ അശോകനൊപ്പം ഭാര്യ പ്രീതയും മകന് അര്‍ജുനും മരുമകള്‍ നിഖിതയും പേരക്കുട്ടിയുമാണ് താമസിക്കുന്നത്. അതേസമയം, അന്ത്രുമാന് എന്ന ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. തെയ്യം കലാകാരന്റെ ജീവിതം പശ്ചാത്തലമാക്കി സിനിമ വരുന്നുണ്ടെന്നും ഹരിശ്രീ അശോകന് പറഞ്ഞു.