പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം; വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞത്; മനസ്സ് തുറന്ന് നടൻ ഹരിശ്രീ അശോകന്‍

Malayalilife
പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം; വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞത്; മനസ്സ് തുറന്ന് നടൻ  ഹരിശ്രീ അശോകന്‍

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ഹരിശ്രീ അശോകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ  ഇപ്പോള്‍ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ രംഗത്തിയിരിക്കുകയാണ്. മകന്‍ അര്‍ജുന്‍ അശോകന്റെ സിനിമകള്‍ ഓരോന്നായി തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനിടെ തന്റെ വീടിനെതിരെ താന്‍ തന്നെ നല്‍കിയ കേസിനെ കുറിച്ചും ഭാര്യ പ്രീതയെ കുറിച്ചുമൊക്കെ താരം  തുറന്ന് പറയുന്നു. 

ഹരിശ്രീ അശോകന്റെ വാക്കുകള്‍, 

എന്റെ വീടിന്റെ എതിരെ ഞാന്‍ തന്നെ കേസ് കൊടുത്തിരിക്കുകയാണ്. ഒരുപക്ഷേ സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ ഞാന്‍ ആയിരിക്കും. സംഗതി സത്യമാണ് കേസ് കോടതിയുടെ പരിഗണനയിലാണ്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി. ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി. ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. 

ങ്കിലും ഞങ്ങള്‍ ഇവിടെ തന്നെ താമസിച്ചുകൊണ്ട് പോരാട്ടം തുടരുകയാണ്. പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ തനിക്കൊപ്പം ഭാര്യ പ്രീതയും മകന്‍ അര്‍ജുന്‍ അശോകനും മരുമകള്‍ നിഖിതയും പേരക്കുട്ടി അമ്മയും ആണ് ഉള്ളത്. മകള്‍ ശ്രീക്കുട്ടി ഭര്‍ത്താവിനും മകനുമൊപ്പം കുവൈത്തിലാണ് താമസം. സിനിമയില്‍ കോമഡി ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അശോകന്‍ ഗൗരവക്കാരന്‍ ആണോ എന്ന് ചോദിച്ചാല്‍ ആണെന്നായിരിക്കും ഉത്തരം.

അച്ഛനൊന്ന് ചിരിച്ചാല്‍ എന്താണെന്ന് മകന്‍ അര്‍ജുന്‍ കൂടെ കൂടെ ചോദിക്കാറുണ്ട്. ചിരിക്കാന്‍ ഇത്ര പിശുക്ക് കാണിക്കണോ എന്നാണ് അവന്റെ ചോദ്യം. എന്നിട്ട് ഞങ്ങളുടെ വിവാഹ ഫോട്ടോ ചൂണ്ടി കാണിച്ച് കൊണ്ട് അവന്‍ പറയും ആ കല്യാണ ഫോട്ടോയില്‍ അച്ഛന്‍ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും അതുപോലെ ചിരിച്ചാല്‍ എന്താണെന്നും അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ. അതോടെ ചിരി സോള്‍ഡ് ഔട്ടായി. പിന്നെ അതുപോലെ ചിരിച്ചിട്ടേയില്ല എന്ന് ഞാന്‍ മറുപടിയും പറയും. വെറുതെ തമാശ പറഞ്ഞതാണ് കേട്ടോ. പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം. വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞതാണ് വിശ്വസിക്കുന്നത്. 

മുന്‍പത്തെ പോലെ കോമഡി കഥാപാത്രങ്ങള്‍ ഇപ്പോള്‍ വരുന്നില്ല എന്നതാണ് സത്യം പക്ഷേ ഹിറ്റായ പല കോമഡി കഥാപാത്രം ഉള്ളില്‍ നല്ല നൊമ്പരം ഉണ്ടായിരുന്നു. ഇപ്പോള്‍ വരുന്ന വിശേഷങ്ങളൊക്കെ കുറിച്ച് ഗൗരവമുള്ളതാണ്. ഞാന്‍ പുതിയതായി അഭിനയിക്കുന്ന അന്ത്രുമാന്‍ എന്ന സിനിമയിലെ കഥാപാത്രം ഏകദേശം അതുപോലെ ഒന്നാണ്. പിന്നെ ഒരു തെയ്യം കലാകാരന്റെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു സിനിമ കൂടി വരുന്നുണ്ട് ആ കഥാപാത്രത്തിന് വേണ്ടി ഉള്ള പ്രാഥമിക തയ്യാറെടുപ്പിലാണ് ഞാന്‍. 

Actor harisree ashokan words about wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES