Latest News

ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും; ആളുകളുടെ യഥാര്‍ത്ഥ നിറം കാണിച്ചു തരാന്‍ സമയത്തിന് അതിന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്; ബാലയുമായുളള വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്കിടെ സോഷ്യല്‍മീഡിയയില്‍ സജീവമായി എലിസബത്ത്

Malayalilife
 ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും; ആളുകളുടെ യഥാര്‍ത്ഥ നിറം കാണിച്ചു തരാന്‍ സമയത്തിന് അതിന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്; ബാലയുമായുളള വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്കിടെ സോഷ്യല്‍മീഡിയയില്‍ സജീവമായി എലിസബത്ത്

കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ചര്‍ച്ച ബാലയും ഡോ. എലിസബത്തുമാണ്. ഇരുവരും വേര്‍പിരിഞ്ഞോ ഇല്ലോയെ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍. ഇരുവരും ഒരുമിച്ച് അല്ല താമസം എന്നത് ബാലയുടെ ഇപ്പോഴത്തെ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഞങ്ങളുടെ ബന്ധത്തിന് ഒരു പ്രശ്‌നവുമില്ലെന്നാണ് ബാലയുടെ അഭിപ്രായം.എന്നാല്‍ ഇരുവരുടെ ദാമ്പത്യ തകര്‍ച്ചകളുടെ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുകയാണ്.  തന്റെ യൂട്യൂബ് ചാനലില്‍ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. ഇതിനോടകം തന്നെ ഒരു ലക്ഷത്തില്‍പരം ആളുകള്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു. 

'ഞാനും എന്റെ ചാനലിനെക്കുറിച്ചും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എലിസബത്ത് പങ്കിവെച്ചിരുന്നത്. വാക്കുകള്‍ ഇങ്ങനെ 'ഞാന്‍ ഡോ. എലിസബത്ത് മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടറായി ജോലി നോക്കുകയാണ് ഇപ്പോള്‍. ഞാന്‍ ഭയങ്കര സീരിയസ് ആയിട്ട് ഒന്നും ആയിട്ടല്ല യൂ ട്യൂബില്‍ സജീവം ആയത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം തമാശയ്ക്ക് തുടങ്ങിയതാണ്. എന്നാല്‍ നിങ്ങള്‍ എന്നെ അംഗീകരിച്ചതില്‍ സന്തോഷം. 

ചില ആളുകള്‍ മെഡിക്കല്‍ ടോപ്പിക്കുകള്‍ ആണ് ചോദിക്കുക. അതിനൊക്കെ മറുപടി പറയാം എന്നാണ് കരുതിയത്. ഞാന്‍ നോര്‍മല്‍ ആളുകള്‍ സംസാരിക്കുന്ന രീതിയില്‍ ആകും സംസാരിക്കുക. നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആകില്ല ചിലപ്പോള്‍ ഞാന്‍ പറഞ്ഞെന്നു വരിക. വലിയൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ ഒന്നുമല്ല ഞാന്‍ പക്ഷേ പറയുന്നത് കാര്യങ്ങള്‍ ആയിരിക്കും. നിങ്ങള്‍ കരുതും പോലെ പ്രൊഫെഷണല്‍ സ്പീച്ചും പ്രൊഫെഷണല്‍ ടോപ്പിക്കുമായി ഒന്നും ആകില്ല ഞാന്‍ സംസാരിക്കുക. കാര്യങ്ങള്‍ പറയും ഇതൊക്കെയാണ് കാര്യങ്ങള്‍ എന്ന്. പിന്നെ എഡിറ്റിങ്ങും എല്ലാം ഞാന്‍ തന്നെയാകും, ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്. അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ എന്തൊക്കെ വിഷയങ്ങള്‍ സംസാരിക്കണമോ എന്നാണ് ആഗ്രഹിക്കുന്നത് അത് പറഞ്ഞോളൂ' എന്ന് പറഞ്ഞുകൊണ്ടാണ് എലിസബത്ത് വീഡിയോ അവസാനിപ്പിക്കുന്നത്.

കമന്റ് ബോക്സില്‍ നിരവധി.പേരാണ് എലിസബത്തിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കാണാം എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കമന്റ് ചെയ്തിരിക്കുന്നത്. ചിലരാവട്ടെ എലിസബത്തില്‍ നിന്ന് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ കമന്റ് ചെയ്തിട്ടുമുണ്ട്. ഫേസ്ബുക്കിലും കഴിഞ്ഞദിവസം പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് എലിസബത്ത് എത്തുകയുണ്ടായി. എന്റെ ഫേസ്ബുക്ക് പണ്ടത്തെ പോലെ ആക്ടീവ് അല്ല അല്ലേ പെട്ടെന്ന് തന്നെ എന്റെ പണ്ടത്തെപ്പോലെയുള്ള വെറുപ്പീരുക്കള്‍ തുടങ്ങുന്നത് ആയിരിക്കും. എന്തെങ്കിലും വിഷയത്തെപ്പറ്റി ഞാന്‍ ക്ലാസ് എടുക്കണമെന്ന് ഉണ്ടെങ്കില്‍ പറയണം എന്നും എലിസബത്ത് പറഞ്ഞിരുന്നു.

എലിസബത്തിന്റെ മറ്റൊരു പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. കാര്‍ല ഗ്രിംസിന്റെ വാക്കുകളാണ് താരം പങ്കവുച്ചിരിക്കുന്നത്. ''ഏതുവിധേനയും തങ്ങളെ നിഷ്‌കളങ്കരും ഇരയുമായി ചിത്രീകരിക്കുന്നതാണ് നാര്‍സിസ്റ്റുകളുടെ ശീലം. അവര്‍ക്ക് സത്യത്തെ നേരിടാനാകില്ല.''

''പക്ഷെ ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും. ആളുകളുടെ യഥാര്‍ത്ഥ നിറം കാണിച്ചു തരാന്‍ സമയത്തിന് അതിന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്'' എന്ന വാക്കുകളാണ് എലിസബത്ത് കുറിച്ചിരിക്കുന്നത്.

ബാല വിവാഹം കഴിഞ്ഞതോടെ തന്റെ സോഷ്യല്‍ മീഡിയ വീഡിയോകളില്‍ എല്ലാം തന്നെ ഭാര്യ എലിസബത്തിനെ കൂടെക്കൂട്ടാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍പ്പോലും ട്രോളുകള്‍ ഇറങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം ആയിരുന്നു. എന്നാല്‍ വിവാഹവാര്‍ഷികത്തിന്റെ പോസ്റ്റുകളോ ആഘോഷമോ ഒന്നും ഇവിടെയില്ല. ബാലയുടെയും എലിസബത്തിന്റെയും ഒന്നിച്ചുള്ള പോസ്റ്റുകള്‍ ഇറങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് എലിസബത്ത് തന്നെ ഒരാളുടെ കമന്റിന് കൊടുത്ത മറുപടി ഇപ്പോള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. എലിസബത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും 2022 സെപ്റ്റംബറിന് ശേഷം അവരുടെ കുടുംബവുമൊത്ത് ടൂര്‍ പോയ ചിത്രങ്ങളാണ് ഉള്ളത്. ഇതിലും ബാലയെ കാണുന്നില്ല എന്നത് ചര്‍ച്ചകള്‍ക്ക് സംശയങ്ങള്‍ കൂട്ടുകയാണ്. ബാല ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ് താമസം.

elizabeth makes a social media comeback

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES