Latest News

അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? കോകിലയുടെ അച്ഛന്‍ വിളിച്ചു; അദ്ദേഹം രാഷ്ട്രീയത്തില്‍ സ്വാധിനമുള്ളത്; കോപത്തോടെ സോഷ്യല്‍മീഡിയയ്‌ക്കെതിരെ ബാല

Malayalilife
 അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? കോകിലയുടെ അച്ഛന്‍ വിളിച്ചു; അദ്ദേഹം രാഷ്ട്രീയത്തില്‍ സ്വാധിനമുള്ളത്; കോപത്തോടെ സോഷ്യല്‍മീഡിയയ്‌ക്കെതിരെ ബാല

ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി  അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല മുന്നറിയിപ്പ് നല്‍കി. 

'നിന്നെ നിയമത്തിന് വിട്ടുകൊടുക്കില്ല,  രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ളയാളാണ് കോകിലയുടെ അച്ഛന്‍, ബാക്കി കാര്യങ്ങള്‍ താന്‍ നോക്കികൊള്ളാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്'. - ബാല വ്യക്തമാക്കുന്നു.

കോകിലയെ സമൂഹമാധ്യമത്തിലൂടെ വേലക്കാരിയെന്ന് വിളിച്ച് അധിക്ഷേപിച്ച ആള്‍ക്കെതിരെയാണ് ബാല പൊട്ടിത്തെറിച്ചിരിക്കുന്നത്. കാര്യമറിഞ്ഞ് കോകിലയുടെ അച്ഛന്‍ വിളിച്ചു. അദ്ദേഹം രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ളയാളാണ്. ബാക്കി കാര്യം അദ്ദേഹം നോക്കും.. നിനക്കുള്ള വാണിംഗ് ആണിതെന്നൊക്കെ അടിമുടി വിറച്ചു കൊണ്ടുള്ള വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്.  

ബാലയുടെ വാക്കുകള്‍ ഇപ്രകാരമാണ് - ' അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? നീ സിനിമയെ പറ്റി സംസാരിക്ക്. ഒന്നും ഞാനല്ല തുടങ്ങി വെച്ചത്, നിങ്ങള്‍ തുടങ്ങി വെച്ചതിന് ഞാന്‍ റിയാക്റ്റ് ചെയ്യുകയാണ്. നീ സിനിമയുടെ റിലീസിനെപ്പറ്റിയും അഭിനയത്തെ പറ്റിയും പറഞ്ഞോളൂ. ഇന്ന് എന്റെ ഭാര്യ കോകിലയുടെ കണ്ണുനിറഞ്ഞു.  നിങ്ങള്‍ക്ക് എങ്ങനെയാണ് ധൈര്യം വന്നത് ഇങ്ങനെ ചെയ്യാന്‍. 
  
കോകിലയുടെ അച്ഛന്‍ വിളിച്ചിരുന്നു. രാഷ്ട്രീയത്തില്‍ വലിയ ആളാണ് അദ്ദേഹം. നീ പൊലീസില്‍ പരാതിപ്പെടേണ്ടെന്നും എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്നുമാണ് എന്നോട് അദ്ദേഹം പറഞ്ഞത്. എല്ലാത്തിനും ഒരു മര്യാദ വേണം. ആളെ എനിക്കറിയാം.  ഇത് ചെയ്തവന്‍ മാപ്പ് പറയണം. ഡയറക്ട് വാണിങ്ങാണിത്. നിയമത്തിന് മുന്നില്‍ നിന്നെ വിട്ടുകൊടുക്കില്ല. ഞാനിപ്പോള്‍ അമ്പലം അടക്കം നല്ല പ്രവര്‍ത്തകളുമായി മുന്നോട്ട് പോവുകയാണ് '- വീഡിയോയില്‍ ബാല വ്യക്തമാക്കുന്നു. 
    

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Filmactor Bala (@actorbala)

Read more topics: # ബാല
bala angry over the video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക