Latest News

ചുംബിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്; ഞാന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നത്: ഇന്റിമേറ്റ് സീന്‍ സിനിമയെ ഹോട്ട് ആന്‍ഡ് സ്പൈസി ആക്കാന്‍ വേണ്ടിയല്ല; അതിജീവിത എല്ലാവര്‍ക്കും പ്രചോദനം; ദുര്‍ഗാ കൃഷ്ണ  നിലപാട് വ്യക്തമാക്കുമ്പോള്‍ 

Malayalilife
 ചുംബിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്; ഞാന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നത്: ഇന്റിമേറ്റ് സീന്‍ സിനിമയെ ഹോട്ട് ആന്‍ഡ് സ്പൈസി ആക്കാന്‍ വേണ്ടിയല്ല; അതിജീവിത എല്ലാവര്‍ക്കും പ്രചോദനം; ദുര്‍ഗാ കൃഷ്ണ  നിലപാട് വ്യക്തമാക്കുമ്പോള്‍ 

ഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉടല്‍ എന്ന ചിത്രത്തില്‍ നായികയായി മികച്ച പ്രകടനം കാഴ്്ച്ച വച്ചിരിക്കുകയാണ് ദുര്‍ഗ.ഓരോ സിനിമകള്‍ കഴിയുന്തോറും തന്നിലെ നടി കൂടുതല്‍ മെച്ചപ്പെടുത്തി കൊണ്ടും പലതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടും മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയാണ് ദുര്‍ഗ കൃഷ്ണ

ഇപ്പോള്‍ സിനിമയിലെ ഇന്റിമേറ്റ് സീനുകളില്‍ സ്ത്രീകള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നതിനെതിരെ നടിയുടെ തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്. ചുംബിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നതെന്നും താന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു.
ഉടലിലെ ചില ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.

'ഈ ഒരു സീനിന്റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാന്‍ ആവില്ല. ലൊക്കേഷനില്‍ മോണിറ്ററിനു മുന്‍പില്‍ ഭര്‍ത്താവുമുണ്ടായിരുന്നു. മുന്‍പു ചെയ്ത ഒരു ചിത്രത്തിലെ പാട്ടുസീനില്‍ ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനു നേരെ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു' 

'ഉടല്‍ സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍ പിന്നെ അത് ഒഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അത് അറിയാമായിരുന്നു,' എന്ന് ദുര്‍ഗ കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം നടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയും നടി ദുര്‍ഗ കൃഷണ തുറന്നടിച്ചു.വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ കൃഷ്ണ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്നും ദുര്‍ഗ കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്ത ഉടല്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്ദ്രന്‍സിന്റെ വേറിട്ട പ്രകടനത്തിലൂടെയും ദുര്‍ഗകൃഷ്ണയുടെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയും ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം ദുര്‍ഗ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഉടല്‍. ദുര്‍ഗയുടെ സിനിമാ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രം കൂടിയാണിത്. തിയേറ്റഉകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

durga krishna protests against being criticized

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES