കഴിഞ്ഞ പ്രളയകാലത്ത് താരസംഘടനായയ അമ്മ പിരിച്ചു നല്‍കിയ തുക പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ലെന്ന ആരോപണവുമായി നടന്‍ ധര്‍മജന്‍ ബോല്‍ഗാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചാനല്‍ ചര്‍ച്ചക്കിടെയാണ് ധര്‍മ്മജന്‍ സര്‍ക്കാര്‍ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാറിന് എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടു പോലും കഴിഞ്ഞ പ്രളയക്കെടുതിയില്‍ അകപെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ലെന്നാണ് ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ല.
ഞാന്‍ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് പെട്ടന്ന് എത്തി. ഈ പണം ജനങ്ങളിലേക്ക് എത്തിയില്ല.- ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടി.
ഞാന്‍ ഒരു പൈസപോലും ഇതില്‍നിന്ന് വാങ്ങിയ ആളല്ല. ഞങ്ങളുടെ സംഘടനയാണ് അമ്മ. അവര്‍ എത്രയോ കോടി രൂപ കൊടുത്തു. ജനങ്ങളിലേക്ക് അത് എത്തിക്കാനുള്ള സൗകര്യം ഇവിടില്ലേ? ഇന്നസെന്റേട്ടനോട് ചോദിച്ചു സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാമായിരുന്നില്ലേ എന്ന്. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്മയും സംഭവിച്ചിട്ടുണ്ട്. ധര്‍മ്മജന്‍ പറഞ്ഞു. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. മന്ത്രമാരും എംപിമാരും എംഎല്‍എമാരുമുണ്ട്. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലേ. ധര്‍മജന്‍ ചോദിച്ചു.
ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി ഈ ചോദ്യം ഉന്നയിച്ചതാണ് ധര്‍മ്മജനെ ശരിവെച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രളയദുരിതാശ്വാസത്തിന് നല്‍കിയ അപേക്ഷ ചാക്കില്‍കെട്ടി തള്ളിയ സംഭവങ്ങളും ചൂണ്ടിക്കാട്ടി. ഇതോടെ താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.