യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമുണ്ടെങ്കിലും വാഹനങ്ങളോട് ഭ്രമമൊന്നുമില്ല; മുമ്പ് റേഞ്ച് റോവറിലായിരുന്നു യാത്രയെങ്കിലും ഇപ്പോള്‍ ഉള്ളത് ഇന്നൊവയും ഹോണ്ട സിആര്‍വിയും; സംയുക്തയും നന്നായി ഡ്രൈവ് ചെയ്യും; ഒരിക്കല്‍ സംയുക്തയ്ക്ക് നിര്‍ദ്ദേശം കൊടുത്തതോടെ അവള്‍ പാട്ട് പാടി; അതോടെ നിര്‍ദ്ദേശം കൊടുക്കുന്നത് നിര്‍ത്തി; രസകരമായ അനുഭവങ്ങള്‍ പങ്ക് വച്ച് ബിജു മേനോന്‍

Malayalilife
യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമുണ്ടെങ്കിലും വാഹനങ്ങളോട് ഭ്രമമൊന്നുമില്ല; മുമ്പ് റേഞ്ച് റോവറിലായിരുന്നു യാത്രയെങ്കിലും ഇപ്പോള്‍ ഉള്ളത് ഇന്നൊവയും ഹോണ്ട സിആര്‍വിയും; സംയുക്തയും നന്നായി ഡ്രൈവ് ചെയ്യും; ഒരിക്കല്‍ സംയുക്തയ്ക്ക് നിര്‍ദ്ദേശം കൊടുത്തതോടെ അവള്‍ പാട്ട് പാടി; അതോടെ നിര്‍ദ്ദേശം കൊടുക്കുന്നത് നിര്‍ത്തി; രസകരമായ അനുഭവങ്ങള്‍ പങ്ക് വച്ച് ബിജു മേനോന്‍

ലയാളികളുടെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും.വിവാഹത്തിന് ശേഷം സംയുക്ത അഭിനയം നിര്‍ത്തിയെങ്കിലും യോഗാ പഠനവുമായി സജീവമാണ് നടി.  സിനിമാ തിരക്കുകളുമായി പോകുന്ന ബിജു മേനോന്‍ അടുത്തിടെ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ കുടുംബവിശേഷങ്ങള്‍ പങ്ക് വച്ചതാണ് വാര്‍ത്തയില്‍ നിറയുന്നത്.

'സംയുക്തയുമൊത്തുള്ള യാത്രാ വിശേഷമാണ് ബിജു മേനോന്‍ പങ്ക് വച്ചത്.
ഒരിക്കല്‍ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റില്‍ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്കചെയ്യൂ.. ബ്രേക്ക്.. ആ ടിപ്പര്‍ ഭായിയെ ശ്രദ്ധിക്കണേ. ഈ ഓട്ടോ ചിലപ്പോള്‍ റോങ്‌സൈഡില്‍ വരും. ഓവര്‍ ടേക് ചെയ്യൂ.. വേഗം.' 

'സംയുക്ത നന്നായി ഡ്രൈവ് ചെയ്യുന്നയാളാണ്. അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരു ടെന്‍ഷന്‍. ഡ്രൈവിങ് അറിയാവുന്നവര്‍ മുമ്പിലിരുന്നാല്‍ ഓടിക്കുന്നവര്‍ക്ക് പണി കിട്ടുമെന്നാണല്ലോ. ആദ്യമൊന്നും മൈന്‍ഡ് ചെയ്യാതിരുന്ന സംയുക്ത കുറെക്കഴിഞ്ഞപ്പോള്‍ ഒരു പാട്ട് മൂളാന്‍ തുടങ്ങി... തനനാന താനാ താനാ തനനന.' 'ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ... ആലോചിച്ചു. തനനാന നാന നാനന.. തനനാന നാന നാനന... കാര്യം മനസിലായി. 

അഴകിയ രാവണന്‍. സംഗീത സംവിധായകനെ പാട്ട് പഠിപ്പിക്കാന്‍ നോക്കുന്ന മമ്മൂട്ടിയോട് കുഞ്ചന്‍ പറയുന്ന ഡയലോഗ് ഓര്‍മ വന്നു. എന്നാപ്പിന്നെ താന്‍ ചെയ്യ്... അന്ന് നിര്‍ത്തി ഇടപെടല്‍.' 'എന്നിട്ടും ഫ്രണ്ട് സീറ്റില്‍ ഇരിക്കുമ്പോള്‍ സ്വയം ബ്രേക്കും ക്ലച്ചും ചവിട്ടാറുണ്ട് സംയുക്ത അറിയാതെ. ഓവര്‍ കെയറിങ് അല്ല. നമ്മുടെ ലൈഫല്ലേ പ്രധാനം. യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമുള്ളയാളാണ്.' 'വാഹനങ്ങളോട് അത്ര ഭ്രമമൊന്നുമില്ല. റേഞ്ച് റോവറിലായിരുന്നു മുമ്പ് യാത്രകളെല്ലാം. ഇപ്പോള്‍ ഉള്ളത് ഇന്നൊവയും ഹോണ്ട സിആര്‍വിയും', ബിജു മേനോന്‍ പറയുന്നു.

തെക്കന്‍ തല്ല് കേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോന്‍ സിനിമ. നാടന്‍ തല്ല് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പത്മപ്രിയ നായികയായ ചിത്രത്തില്‍ യുവ താരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. ജി.ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ശ്രീജിത്ത്. എന്‍ ആണ്. അമ്മിണി പിള്ള എന്നാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

biju menon says about samyuktha driving

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES