Latest News

സംയുക്ത വര്‍മ്മയെ ഇനി സിനിമയിലേക്ക് പ്രതീക്ഷിക്കേണ്ട കാര്യമില്ലേ..? സംയുക്തയുടെ തിരിച്ച് വരവിനെക്കുറിച്ച് ബിജു മേനോന്‍ പറഞ്ഞത് ഇതാണ്...!

Malayalilife
 സംയുക്ത വര്‍മ്മയെ ഇനി സിനിമയിലേക്ക് പ്രതീക്ഷിക്കേണ്ട കാര്യമില്ലേ..? സംയുക്തയുടെ തിരിച്ച് വരവിനെക്കുറിച്ച് ബിജു മേനോന്‍ പറഞ്ഞത് ഇതാണ്...!

വിവാഹ ശേഷം സിനിമ വിട്ട് കുടുംബവുമായി ഒതുങ്ങി കഴിയുകയായിരുന്നു സംയുക്ത വര്‍മ്മയും. താരത്തിന്റെ തിരിച്ചു വരവ് എപ്പോഴാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ബിജു മേനോനോട് നിരവധി തവണ ഈ സംശയം പ്രേക്ഷകര്‍ ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍ താരത്തിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജു മേനോന്‍. 

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട

പ്പോള്‍ വൈകാതെയുള്ള ഒരു തിരിച്ചു വരവ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെ ഒരു തിരിച്ച് വരവ് ഉണ്ടായില്ല. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പരിഗണന നല്‍കുന്നതെന്ന് സംയുക്ത വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ 11 വയസ്സുകാരനായ മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. 

എന്നാല്‍  ഈ കര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോന്‍. താനൊരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല. മാത്രമല്ല സംയുക്തയ്ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. മകന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ആരെങ്കിലും ഒരാള്‍ സമ്പാദിച്ചാല്‍  മതിയെന്ന തീരുമാനമാണ് ഞങ്ങള്‍ക്ക്. ബിജു ജോലിക്ക് പോയ്ക്കോളൂയെന്നും മകന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നുമാണ് അവള്‍ പറഞ്ഞത്. അവള്‍ക്ക് തിരികെ സിനിമയിലേക്ക് വരാന്‍ തോന്നിയാല്‍ അഭിനയിക്കാം. അതില്‍ പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്നും ബിജു മേനോന്‍ പറയുന്നു.
ഒരു അഭിമുഖത്തില്‍ അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജു മേനോന്‍.

ഇതോടെ താരത്തിന്റെ പെട്ടന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ട എന്നാണ് വ്യക്തമാകുന്നത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നല്ലൊരു അഭിനേത്രിയായി സംയുക്ത ഇന്നും പ്രേക്ഷകരുടെ മനസില്‍ ഉണ്ട്. മലയാളത്തിന്റെ മാതൃകാ തരദമ്പതികളാണ്  ബിജു മേനോനും സംയുക്ത വര്‍മ്മയും

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രമാണ് ഇപ്പോള്‍ ബിജു മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സംവൃത സുനിലിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണിത്. ഷൂട്ടിംഗിനിടയില്‍ സംവൃത സംയുക്തയെ വിളിച്ചിരുന്നുവെന്നും ബിജു മേനോന്‍ പറയുന്നു.


 

biju menon's latest chat about samyuktha's come back

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക