അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ചര്‍ച്ചകളിലൊന്നായിരുന്നു ബാലയും ഡോ. എലിസബത്തും തമ്മിലുള്ള ദാമ്പത്യ തകര്‍ച്ച. ഒരു വശത്ത് ബാലയുടെ അഭിമുഖങ്ങള്‍ വൈറലാകുമ്പോള്‍ എലിസബത്ത് ആകട്ടെ മാധ്യമങ്ങള്‍ക്ക് ഒന്നും പിടി കൊടുക്കാതെ തന്റെ യൂട്യൂബ് ചാനലുമായി മുമ്പോട്ട് പോകുകയാണ്. ഇപ്പോഴിതാ എലിസബത്ത് തന്റെ പോസ്റ്റിന് താഴൈത്തിയ ചോദ്യത്തിന് ഡിവോഴ്‌സായിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ വീണ്ടും ബാല വാര്‍ത്തകളില്‍ നിറയുകയാണ്.
വേര്‍പിരിയലിന് ശേഷമാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായത്. തനിക്ക് വരുന്ന ആക്ഷേപ കമന്റുകള്‍ക്ക് മറുപടിയായി എലിസബത്ത് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് 'ബാലയുമായി ലീഗലി ഡിവോഴ്സായോ' എന്ന ചോദ്യം വന്നത്.
'എന്റെ അറിവില്‍ ഡിവോഴ്സ് ആയിട്ടില്ല' എന്നാണ് എലിസബത്തിന്റെ മറുപടി. നിരവധി കമന്റുകളും ലവ് ഇമോജികളുമായാണ് എലിസബത്തിന്റെ മറുപടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി തരാം എന്ന കുറിപ്പാണ് എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
നെഗറ്റീവ് കമന്റുകളെല്ലാം താഴെ എഴുതിയാല്‍ വായിക്കാം, വെറുതെ ഇരിക്കുകയാണെന്ന് പറഞ്ഞും എലിസബത്ത് എത്തിയിരുന്നു. ജോലി സമയത്ത് ചിലപ്പോള്‍ കമന്റുകള്‍ കണ്ടുവെന്ന് വരില്ല. കമന്റ് വേസ്റ്റായിപ്പോവണ്ട, കുറച്ച് നേരം ഇവിടെ കാണുമെന്നും കമന്റുകളുമെല്ലാം വായിക്കുമെന്നുമുള്ള പോസ്റ്റ് വൈറലായിരുന്നു. പച്ചത്തെറി വിളിക്കുന്നവരെ ബ്ലോക്ക് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. താങ്കളും ബാലയും ഇപ്പോള്‍ ഡിവോഴ്സാണോ, അതോ സെപ്പറേറ്റഡാണോ, നിങ്ങള്‍ രണ്ടുപേരും ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞ് കണ്ടില്ല, സത്യം തുറന്ന് പറയുന്നതില്‍ ആരേയും ഭയപ്പെടേണ്ട കാര്യമില്ലല്ലോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്റെ അറിവില്‍ ഡിവോഴ്സായിട്ടില്ലെന്നായിരുന്നു എലിസബത്ത് ഉദയന്റെ മറുപടി. അതായത് ബാലയും എലിസബത്തും പിരിഞ്ഞിട്ടില്ല എന്നത് ഇതോടെ കൂടി വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എലിസബത്തിന്റെ ഒരു ചിത്രം വൈറലായിരുന്നു.തോളില്‍ സ്തേതോസ്‌കോപ് തൂക്കി കയ്യില്‍ രോഗികളുടെ ഫയലും വെച്ച് രണ്ട് നേഴ്സുമാരുടെ തോളില്‍ കയ്യിട്ട് എലിസബത്ത് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. കുന്നംകുളത്ത് ഒരു ഹോസ്പിറ്റലില്‍ ഇപ്പോള്‍ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാല തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.