ആര്‍ഡിഎക്സ്' സിനിമയുടെ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രശ്നം പരിഹരിച്ചതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.മുതിര്‍ന്ന താരങ്ങളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ് തുടങ്ങിയവരുള്ള ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം അര്‍ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിംഗ് മുടങ്ങിയെന്ന വാര്‍ത്തയായിരുന്നു പുറത്ത് വന്നത്.
എന്നാല്‍ ഇതിനിടെ ആര്‍ഡിഎക്സിലെ മറ്റൊരു താരമായ ആന്റണി വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.'നോ ഡ്രാമ പ്ലീസ്' എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചത്. 'യഥാര്‍ത്ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു' എന്ന അടിക്കുറിപ്പ് ആണ് പോസ്റ്റിന് താഴെയായി നടന്‍ നല്‍കിയിരിക്കുന്നത്.
പോസ്റ്റിന് താഴെയായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതിന്റെ കാരണം എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരെയോ ഉദ്ദേശിച്ച് ആണ് നടന്റെ ഈ പോസ്റ്റ് എന്നും കമന്റുകളുണ്ട്
സോഫിയ പോളിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ്'ആര്‍ഡിഎക്സ്. ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.