Latest News

സോനാക്ഷിയുടെ മുഖത്ത് മേക്ക് അപ്പ് ഇട്ട് അക്ഷയ്; മേക്കപ്പിനിടയിൽ നടിയുടെ മൂക്കിലേക്ക് മേക്കപ്പ് ബ്രഷ് കയറ്റി നടൻ; വീണ്ടും വൈറലായി താരങ്ങളുടെ വീഡിയോ

Malayalilife
സോനാക്ഷിയുടെ മുഖത്ത് മേക്ക് അപ്പ്   ഇട്ട് അക്ഷയ്; മേക്കപ്പിനിടയിൽ നടിയുടെ മൂക്കിലേക്ക് മേക്കപ്പ് ബ്രഷ് കയറ്റി നടൻ; വീണ്ടും വൈറലായി താരങ്ങളുടെ വീഡിയോ

അക്ഷയ് കുമാർ നായകനാകുന്ന മിഷൻ മംഗൾ റിലീസിന് തയ്യാറാകുകയാണ്. നാളെയാണ്് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള രസകരമായ വീഡിയോകളാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം പ്രൊമോഷൻ പരിപാടിക്കിടെ അക്ഷയ് കൈ ഉപയോഗിച്ച് തള്ളിയിടുന്ന സോനാക്ഷിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സോനാക്ഷിക്ക് മേക്ക് അപ്പ് ഇടുന്ന ്അക്ഷയുടെ വീഡിയോയും താരങ്ങൾ പുറത്ത് വിട്ടികരുക്കുകയാണ്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലോ ബഡ്ജറ്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല മേക്കപ്പിനിടെയിൽ സോനാക്ഷിയുടെ മൂക്കിലേക്ക് മേക്ക് അപ്പ് ബ്രഷ് കയറ്റുന്ന അക്ഷയെയും വീഡിയോയിൽ കാണാം.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗൾ. അക്ഷയ് കുമാറിന് പുറമേ വിദ്യാ ബാലൻ, തപ്‌സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിർതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്.

Read more topics: # akshay kumar,# makeup skills,# sonakshi sinha
akshay kumar shows off his makeup skills on sonakshi sinha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക