ആളുകള്‍ വളരെ അക്ഷമരാണ്; എന്റെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ അവര്‍ക്ക് ആഗ്രഹിക്കുന്നു: സോനാക്ഷി സിന്‍ഹ

Malayalilife
ആളുകള്‍ വളരെ അക്ഷമരാണ്; എന്റെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ അവര്‍ക്ക് ആഗ്രഹിക്കുന്നു: സോനാക്ഷി സിന്‍ഹ

ബോളിവുഡിലെ തന്നെ ശ്രദ്ധേയ  നടിയാണ് സോനാക്ഷി സിൻഹ. ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും പുത്രിയാണ് സോനാക്ഷി. ആദ്യകാല ജീവിതം ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയിൽ ആരംഭിച്ച സോനാക്ഷി സിൻഹ, 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ നാടകീയ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയുമുണ്ടായി. എന്നാൽ ഇപ്പോൾ താരം വിവാഹ കാര്യത്തെ കുറിച്ച് പറഞ്ഞാ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘ആളുകള്‍ വളരെ അക്ഷമരാണ്. എന്റെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ അവര്‍ക്ക് ആഗ്രഹിക്കുന്നു. അവര്‍ ആഗ്രഹിക്കുന്നതുപോലെ അവര്‍ സങ്കല്‍പ്പിക്കുകയും ചെയ്യും. എന്റെ ജീവിതത്തെക്കുറിച്ച് ലോകത്തോട് പങ്കുവയ്ക്കാന്‍ തയാറാവാത്തിടത്തോളം കാലം ഞാന്‍ അത് ചെയ്യും. ഞാന്‍ അത്തരത്തില്‍ ഒരാളാണ്. അത് എന്റെ സോഷ്യല്‍ മീഡിയയിലും വ്യക്തമാകും. ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാകും ഞാന്‍ ലോകത്തോട് പറയുക. മറ്റൊന്നുമുണ്ടാകില്ല.

 സൊനാക്ഷി വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. ‘ഞാൻ ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നത്. എന്റെ മാതാപിതാക്കള്‍, പൊതുജനങ്ങളും മാധ്യമങ്ങളും ചോദിക്കുന്നതു പോലെ വിവാഹത്തെക്കുറിച്ച് എന്നോട് ചോദിക്കാറില്ല. അവരെ പോലെ എന്റെ മാതാപിതാക്കള്‍ക്ക് പോലും ആശങ്കയില്ല’ സൊനാക്ഷി പറഞ്ഞു.

Read more topics: # sonakshi sinha,# words about marriage
sonakshi sinha words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES