Latest News

തൊട്ടടുത്തിരുന്ന അക്ഷയ് കുമാറിനെ ഒറ്റത്തള്ളിന് താഴെ വീഴ്‌ത്തി സൊനാക്ഷി; മിഷൻ മംഗലിന്റെ പ്രൊമോഷൻ പരിപാടിക്കിടെയുള്ള താരങ്ങളുടെ വീഡിയോ വൈറലാകുന്നു

Malayalilife
തൊട്ടടുത്തിരുന്ന അക്ഷയ് കുമാറിനെ ഒറ്റത്തള്ളിന് താഴെ വീഴ്‌ത്തി സൊനാക്ഷി; മിഷൻ മംഗലിന്റെ പ്രൊമോഷൻ പരിപാടിക്കിടെയുള്ള താരങ്ങളുടെ വീഡിയോ വൈറലാകുന്നു

മംഗൾയാൻ ദൗത്യത്തിന്റെ കഥ പറയുന്ന അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ. പ്രൊമോഷൻ പരിപാടിക്കിടിയിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

മിഷൻ മംഗളിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്ന അക്ഷയ് കുമാറിനെ സൊനാക്ഷി സിൻഹ തള്ളി താഴെയിടുന്ന വീഡിയോയാണ് വൈറലാകുന്നത്. തപ്സി സംസാരിച്ച ശേഷമാണ് അക്ഷയ് കുമാർ സംസാരിച്ചത്. കസേരയിൽ ഇരുന്ന് പുറകിലേക്ക് ചാഞ്ഞ് എന്തോ പറയാൻ തുടങ്ങുമ്പോഴാണ് സൊനാക്ഷി അക്ഷയെ ചെറുതായൊന്നു തള്ളിയത്.

ഇതോടെ കസേരയോടൊപ്പം അക്ഷയ് താഴെ വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ വീഴ്ചയിൽ അക്ഷയ് പേടിക്കുകയും ചെയ്തു. അക്ഷയ് താഴെ വീണതു കണ്ട് പൊട്ടിച്ചിരിച്ച സൊനാക്ഷി എന്നെ ആരെങ്കിലും വെറുപ്പിച്ചാൽ, ഞാൻ ഇതായിരിക്കും ചെയ്യുകയെന്നാണ് പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെ സൊനാക്ഷി ഇങ്ങനെ ചെയ്തത് തപ്സിയെയും വിദ്യ ബാലനെയും നിത്യയെയും ഭയപ്പെടുത്തുകയും ചെയ്തു

ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിവരാണ് മറ്റു താരങ്ങൾ. ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസിനെത്തുന്നത്.

ഐസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിൽ അഭിനയിക്കുന്നത്. ശാസ്ത്രജ്ഞരുടെ ടീമിനെ നയിക്കുന്ന കഥാപാത്രമാണ് അക്ഷയ് കുമാറിന്റേത്. സിനിമയുടെ കഥാപരിസരം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു.

Read more topics: # Sonakshi sinha,# knocked,# akshay kumar
Sonakshi sinha knocked akshay kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക