Latest News

പാരിസ് ഫാഷന്‍ വീക്കില്‍ ഇത്തവണ ഐശ്വര്യ എത്തിയ പര്‍പ്പിള്‍ നിറത്തില്‍ സുന്ദരിയായി; ലോകസുന്ദരിയുടെ പുതിയ ലുക്കും മേക്ക് ഓവറും ചര്‍ച്ചയാക്കി ഫാഷന്‍ ലോകം; പാരിസിലെ ഫാഷന്‍ റാമ്പില്‍ ചുവടുവയ്ക്കാന്‍ നടിയെത്തിയത് മകള്‍ക്കൊപ്പം; ചിത്രങ്ങള്‍ കാണാം

Malayalilife
പാരിസ് ഫാഷന്‍ വീക്കില്‍ ഇത്തവണ ഐശ്വര്യ എത്തിയ പര്‍പ്പിള്‍ നിറത്തില്‍ സുന്ദരിയായി; ലോകസുന്ദരിയുടെ പുതിയ ലുക്കും മേക്ക് ഓവറും ചര്‍ച്ചയാക്കി ഫാഷന്‍ ലോകം; പാരിസിലെ ഫാഷന്‍ റാമ്പില്‍ ചുവടുവയ്ക്കാന്‍ നടിയെത്തിയത് മകള്‍ക്കൊപ്പം; ചിത്രങ്ങള്‍ കാണാം

ഫാഷന്‍ പറുദീസയായ പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങിയ ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തും ചര്‍ച്ച വിഷയം. പാരീസിലെ ഫാഷന്‍ ഐക്കണുകളെ വെല്ലും വിധം റാംപിലെത്തിയ ഐശ്യര്യയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

പിങ്ക് നിറത്തിലുള്ള ഫ്ളോറല്‍ ഡ്രസിനൊപ്പം ഫെദേര്‍ഡ് ഷൂവും പര്‍പ്പിള്‍ കളറില്‍ ചെയ്ത ഐ മേയ്ക്കപ്പിലെ പരീക്ഷണവും ബോളിവുഡിലും ചര്‍ച്ചാ വിഷയമാണ്.കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. 

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്ഥിരസാന്നിധ്യമായ ഐശ്വര്യ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.മകളോടൊപ്പമാണ് ഐശ്വര്യ ഫ്രാന്‍സിലെത്തിയത്. മകളോടൊപ്പമുള്ള ചിത്രങ്ങളും താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.

ഫാന്നി ഖാനാണ് ഐശ്വര്യയുടേതായി പുറത്തുവന്ന അവസാന ചിത്രം. മണിരത്നത്തിനൊപ്പമുള്ള പേരിട്ടിട്ടില്ലാത്ത ചിത്രവും ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം അഭിനയിക്കുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രവുമാണ് ഐശ്യര്യയുടെ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ റായിക്ക് ഡബിള്‍ റോളാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ തമിഴ് നോവലായ പൊന്നിയിന്‍ സെല്‍വത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചരിത്ര സിനിമയാണ് ഇത്. ഐശ്വര്യയ്ക്ക് പുറമെ വന്‍ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

aiswarya paris fashion week

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES