Latest News

സാധാരണക്കാരനായ ടാക്‌സി ഡൈവറായി അനിൽ കപൂർ; ഗ്ലാമറസ് നൃത്തച്ചുവടുകളുമായി ഐശ്വര്യ; ഫനെ ഖാൻ ട്രെയിലർ കാണാം

സ്വന്തം ലേഖകൻ
സാധാരണക്കാരനായ ടാക്‌സി ഡൈവറായി അനിൽ കപൂർ; ഗ്ലാമറസ് നൃത്തച്ചുവടുകളുമായി ഐശ്വര്യ; ഫനെ ഖാൻ ട്രെയിലർ കാണാം

ഐശ്വര്യ റായ്, അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഫനെ ഖാൻ ട്രെയിലറെത്തി.സാധാരണക്കാരനായ ടാക്‌സി ഡൈവറുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയിലറിൽ അനിൽ കപൂറിന്റെ അഭിനയം കൈയടി നേടുന്നതാണ്. ഒപ്പം ഗ്ലാമറസ് നൃത്തച്ചുവടുകളുമായി ഐശ്വര്യയും എത്തുന്നുണ്ട്.

ചിത്രത്തിന്റെ സംവിധാനം അതുൽ മഞ്ജരേക്കരാണ് നിർവഹിച്ചിരിക്കുന്നത്. ഒരു പോപ് ഗായികയാകാൻ സ്വപ്നം കണ്ട് നടക്കുന്ന പെൺകുട്ടിയുടെ ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്. 

വിദേശഭാഷ ചിത്രത്തിന് ഓസ്‌കാർ നാമനിർദ്ദേശം ലഭിച്ച ബെൽജിയം ചിത്രം ബഡി ഫെയ്മസിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള ചിത്രമാണ് ഫനെ ഖാൻ. സംഗീതം അമിത് ത്രിവേദി. ഛായാഗ്രഹണം തിരു. ചിത്രം ഓഗസ്റ്റ് 3ന് തിയേറ്ററുകളിലെത്തും.

Fanne khan official trailer released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES