സോഷ്യല്‍ മീഡിയയില്‍ ഇത് സബ്‌സ്‌ക്രൈബേര്‍സിന്റെ കാലമാണ്. അറിയപ്പെടുന്ന പല ഇന്‍ഫ്‌ലുവന്‍സേര്‍സും ഇന്‍സ്റ്റഗ്രാമില്‍ സബ്ക്രിപ്ഷന്‍ തുടങ്ങിക്കഴിഞ്ഞു. മലയാളികള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും ഏറെ സുപരിചിതമായ താര കുടുംബമായ കൃഷ്ണകുമാറിന്റെ മകള്‍ നടി അഹാനയാണ് സബസ്‌ക്രിബ്ഷന്‍ ആദ്യം ആരംഭിച്ചത്. ഇപ്പോള്‍ ഈ കുടുംബത്തിലെ ഇളയ മകള്‍ ഹന്‍സികയുടെ വീഡിയോ പുറത്ത് വന്നതോടെ സബ്‌സ്‌ക്രിബ്ഷന്‍ കൂട്ടാനെന്ന വിമര്‍ശനമാണ് ഉയരുന്നത്.
ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന വിഡിയോ എക്‌സ് മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന വിഡിയോ എക്‌സ് മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഹന്‍സിക ഇതുവരെ ആരാധകരുമായി പങ്കുവയ്ക്കാത്ത വിഡിയോ ആയതിനാല്‍ ഇത് ഡീപ് ഫേക്ക് വിഡിയോ ആണോ അതോ ഹന്‍സിക സബ്‌സ്‌ക്രൈബേഴ്‌സിനായി മാത്രം പങ്കുവച്ചതാണോ എന്ന സംശയത്തിലാണ് ആരാധകര്‍.
ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്യണ്‍ ഫോളോവേഴ്‌സുളള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് ഹന്‍സിക. ഫാഷന്‍, യാത്ര, ഡാന്‍സ് വിഡിയോസ്, വീട്ടിലെ വിശേഷങ്ങള്‍ ഇതൊക്കെയാണ് ഹന്‍സികയുടെ പ്രധാന കണ്ടന്റുകള്‍. 1800ലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവില്‍ ഹന്‍സികയ്ക്ക് ഉളളത്. 390 രൂപയാണ് സബ്‌സ്‌ക്രിപ്ഷനായി ഹന്‍സിക ഒരു മാസത്തേക്ക് ഇടാക്കുന്നത്. എന്നാല്‍ വിഡിയോ ലീക്കായതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ ഹന്‍സിക സ്വന്തമാക്കി എന്നും സോഷ്യല്‍ ലോകം പറയുന്നു.
പ്രചരിക്കുന്ന വിഡിയോ എഐ നിര്‍മിത ഡീപ് ഫേക്ക് ആണോ അതോ സബ്‌സ്‌ക്രൈബേഴ്‌സിനായി മാത്രം പങ്കുവച്ചതാണോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ഹന്‍സിക ഇതുവരെയും യാതൊരു വിധ പ്രതികരണവും നടത്തിയിട്ടുമില്ല. അതേസമയം സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ബാച്ച്‌ലര്‍ പാര്‍ട്ടി 2' എന്ന സിനിമയിലൂടെ നസ്‌ലിന്റെ നായികയായി താരം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.