ലൈംഗികാതിക്രമ കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ലാ കോടതി. കോഴിക്കോട് കോടതിയില്‍ അപേക്ഷ നല്‍കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഷിയാസിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസ് കോഴിക്കോട്ടേക്ക് മാറ്റുകയുമായിരുന്നു.
ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തുവെന്നും യുവതി പരാതിയില്‍ ആരോപിച്ചുപണം തിരികെ ചോദിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പോണ്‍ വെബ്സൈറ്റുകള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തെളിവായി ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍, ശബ്ദരേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ യുവതി പൊലീസിന് കൈമാറിയിരുന്നു. നേരത്തെയും സമാനമായ കേസില്‍ ഷിയാസ് കരീം അറസ്റ്റിലായിട്ടുണ്ട്.
വിവാഹവാഗ്ദ്ധാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലായിരുന്നു മുന്‍പ് ഷിയാസ് കരീം അറസ്റ്റിലായത്. മൂന്നു വര്‍ഷം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാംകുളത്ത് ഫിറ്റ്നസ് ട്രെയിനറായിരുന്ന കാസര്‍കോട് സ്വദേശിയാണ് അന്ന് പരാതി നല്‍കിയത്. വിവാഹവാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ചുവെന്നും പലപ്പോഴായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നുമായിരുന്നു ആ യുവതിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്.