നിരവധി മലയാള സിനിമകളിലൂടെ സുപരിചതയായ നടിയാണ് ദേവി അജിത്. 18ാം വയസില്‍ കല്യാണം കഴിച്ച് 24 വയസിലാണ് ദേവി വിധവയാകുന്നത്. പ്രണയിച്ചാണ് ദേവിയും അജിത്തും വിവാഹിതരായത്. 20 വയസില്‍ ദേവി അമ്മയായി. എന്നാല്‍ ആറുവര്‍ഷത്തെ ആയുസേ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളു. ഒരു അപകടത്തിലാണ് അജിത്ത് മരിക്കുന്നത്. ദി കാര്‍ എന്ന ചിത്രം നിര്‍മ്മിച്ചത് ദേവിയും അജിത്തും ചേര്‍ന്നാണ്. ഈ കാര്‍ ഇടിച്ചാണ് അജിത്ത് മരിച്ചത്.
ഇതോടെ ദേവിക്ക് ന്യുറോ അറ്റാക്ക് എന്ന അവസ്ഥ വന്നു. എന്നാലും വീട്ടുകാരുടെ പിന്തുണ കൊണ്ട് ദേവി തിരിച്ചെത്തി. ഇപ്പോള്‍ നന്നുവെന്ന് വിളിക്കുന്ന നന്ദനയാണ് ദേവിയുടെ ലോകം. സിനിമകളിലും ഷോകളിലും സജീവമായ ദേവി അല്‍പകാലം മുമ്പ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഏഴു വര്‍ഷം മുമ്പായിരുന്നു ആര്‍മിയിലെ കേണലായിരുന്ന വാസുദേവന്‍ നായരെ വിവാഹം ചെയ്തത്. എന്നാല്‍ പൊരുത്തപ്പെട്ടു പോകാന്‍ പറ്റിയില്ല. അങ്ങനെ, 4 വര്‍ഷം മുമ്പ് ഡിവോഴ്‌സ് ആയി.
ഇപ്പോള്‍ 25 വയസ്സായ മോളുടെ വിവാഹമാണ് ദേവിയുടെ സ്വപ്നം. ഇപ്പോള്‍ ആ സ്വപ്നം സഫലമാകുകയാണ്. ചെന്നൈയില്‍ ജോലി ചെയ്യുകയാണ് നന്ദന ഇപ്പോള്‍. നന്ദയുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്. സൂരജ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ജൂലൈയിലാകും നന്ദനയുടെ വിവാഹം. അടുത്ത കുടംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്. വൈറ്റ് തീമാണ് വിവാഹനിശ്ചയത്തിന് തിരഞ്ഞെടുത്തത്. വെളളയും ഗോള്‍ഡും നിറഞ്ഞ ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു നന്ദന.