Latest News

18-ാം വയസില്‍ വിവാഹം; 24-ാം വയസില്‍ വിധവ; രണ്ടാം വിവാഹം ഒത്തുപോയില്ല; നടി ദേവി അജിത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

Malayalilife
18-ാം വയസില്‍ വിവാഹം; 24-ാം വയസില്‍ വിധവ; രണ്ടാം വിവാഹം ഒത്തുപോയില്ല; നടി ദേവി അജിത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

ദേവി അജിത്ത് എന്ന പേര് മലയാളസിനിമയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു തന്റേടിയായിട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിതുറന്നുപറയാന്‍ മടിയില്ലാത്ത നടിയായ ദേവി വിവാദങ്ങളുടെ പേരില്‍ എന്നും ക്രൂശിക്കപ്പെട്ടിരുന്നു. മദ്യപിക്കും എന്ന് തുറന്നുപറഞ്ഞതിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ നടി നേരിട്ടു. ഭര്‍ത്താവ് മരിച്ചിട്ടും പട്ടുസാരിയുടുത്തും പൊട്ടുതൊട്ടും നടന്നതിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ നടി നേരിട്ടു. ന്ന ടെലിവിഷൻ അവതാരിക, നർത്തകി അഭിനേത്രി ബിസിനസ്സുകാരി എന്നി നിലകളിൽ എല്ലാം തന്നെ താരം ശ്രദ്ധേയവുമാണ്.

തിരുവനന്തപുരത്താണ് ദേവി  ജനിച്ചത്. നിർമ്മല ഭവൻ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുധം കരസ്ഥമാക്കി. മതാപിതാക്കൾ രണ്ടു പേരും അദ്ധ്യാപകരായിരുന്നു. ടി.വി. പരിപാടി അവതരിപ്പിക്കുന്നതീനിടയിൽ ശ്യാമപ്രസാദിന്റെ മണൽ നഗരം എന്ന പരമ്പരയിൽ അഭിനയിക്കാൻ താരത്തിന്  സാധിച്ചു. മഴയെന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നതും. തുടർന്ന് നിരവധി സിനിമകളാണ് മലയാളത്തിലും തമിഴിലുമായി താരം ചെയ്തതും. ദേവി തന്റെ 22  മത്തെ വയസ്സിൽ നിർമ്മാണ മേഖലയിലേക്കും ചുവട് വയ്ച്ചിരുന്നു.  

അതേസമയം 18ാം വയസില്‍ ആണ് ദേവി  കല്യാണം കഴിക്കുന്നത്. അജിത് ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്. ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയായിരുന്നു.  അജിത്തു ദേവിയും അയല്‍ക്കാരും കുട്ടിക്കാലം മുതലേ തന്നെ സുഹൃത്തുക്കളുമായവരുമായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തില്‍ ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു.  അജിത്തും ദേവിയും ചേര്‍ന്നായിരുന്നു ജയറാം നായകനായെത്തിയ ദ കാര്‍ എന്ന ചിത്രം നിര്‍മ്മിച്ചത്.  അജിതിനെ ദേവിക്ക് ആ സിനിമ റിലീസ് ചെയ്യും മുന്‍പായാണ് നഷ്ടമായത്. 18ാം വയസില്‍ കല്യാണം കഴിച്ച്  24 വയസിലാണ് ദേവി വിധവയാകുന്നത്.  20 വയസില്‍ ദേവി അമ്മയായി. എന്നാല്‍ ആറുവര്‍ഷത്തെ ആയുസേ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളു. ഒരു അപകടത്തിലാണ് അജിത്ത് മരിക്കുന്നത്.


ഇതോടെ ദേവിക്ക് ന്യുറോ അറ്റാക്ക് എന്ന അവസ്ഥ വന്നു. എന്നാലും വീട്ടുകാരുടെ പിന്തുണ കൊണ്ട് ദേവി തിരിച്ചെത്തി. ഇപ്പോള്‍ നന്നുവെന്ന് വിളിക്കുന്ന നന്ദനയാണ് ദേവിയുടെ ലോകം. സിനിമകളിലും ഷോകളിലും സജീവമായ ദേവി അല്‍പകാലം മുമ്പ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഏഴു വര്‍ഷം മുമ്പായിരുന്നു ആര്‍മിയിലെ കേണലായിരുന്ന വാസുദേവന്‍ നായരെ വിവാഹം ചെയ്തത്. എന്നാല്‍ പൊരുത്തപ്പെട്ടു പോകാന്‍ പറ്റിയില്ല. അങ്ങനെ, 5 വര്‍ഷം മുമ്പ് ഡിവോഴ്‌സ് ആയി.


താന്‍ മദ്യപിക്കുമെന്ന് മുന്‍പ് പരസ്യമായി പറഞ്ഞ നടി ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.  മദ്യപാന ശീലം പാടെ
മകള്‍ക്കു വേണ്ടിയാണ് ദേവി ഉപേക്ഷിച്ചത് . ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം എന്നും ദേവി ഒരുവേള തുറന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ദേവി  ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മാതാവുമായി മാറാൻ ഉള്ള ശ്രമത്തിലാണ് താരം. ജീവിതത്തില്‍ ദേവിയെ തേടി ധാരാളം ഗോസിപ്പുകള്‍ ഉടലെടുത്തിരുന്നു. അതെല്ലാം പോസിറ്റീവ് ആയിട്ടേ അന്നും ഇന്നും ദേവി  എടുത്തിട്ടുള്ളു. അതേസമയം  അജിത്തിന്റെ മരണ ശേഷം  പരിപാടിയില്‍ പട്ടുസാരി ഉടുത്തും പൊട്ടുതൊട്ടും എത്തിയതിന് പലരും വിമര്‍ശിക്കുകയും ചെയ്തു. ഇന്ന് മകളാണ് ദേവിയുടെ ലോകം. നിലവിൽ സിനിമ മേഖലയിൽ താരം സജീവമാണ്.

Read more topics: # Actress devi ajith,# realistic life
Actress devi ajith realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക