Latest News

നടി അനശ്വരയ്ക്ക് കല്യാണം; നേവി ബ്ലൂ വസ്ത്രത്തില്‍ നടി അനശ്വരയുടെ ഭാവിവരനും

Malayalilife
topbanner
 നടി അനശ്വരയ്ക്ക് കല്യാണം;  നേവി ബ്ലൂ വസ്ത്രത്തില്‍ നടി അനശ്വരയുടെ ഭാവിവരനും


ഴിഞ്ഞ വര്‍ഷം തീയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. 2006 കാലഘട്ടത്തിലെ പ്ലസ്ടു ലൈഫിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സൗഹൃദം, മാതാപിതാക്കളുമായിട്ടുള്ള ബന്ധവും സ്‌നേഹവുമെല്ലാം കൈകാര്യം ചെയ്യ്ത ചിത്രമായിരുന്നു. അന്തരിച്ച വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായതത് ദീപക് പറമ്പോലാണ്. നായികയായി എത്തിയത് അനശ്വര  പൊന്നമ്പത്താണ്. ഇപ്പോള്‍ അനശ്വര വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്തയാണ് എത്തുന്നത്.

തലശ്ശേരി സ്വദേശിനിയായ അനശ്വര ബാല്യകാല സഖി, ഓര്‍മ്മയില്‍ ഒരു ശിശിരം എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ടിക്ടോക്കിലും സജീവമായ താരം വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് എത്തുന്നത്. മറൈന്‍ എഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഞായറാഴ്ച നിശ്ചയം നടന്നു. അടുത്ത വര്‍ഷമായിരിക്കും വിവാഹം. വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. നേവിബ്ലൂ വസ്ത്രങ്ങളണിഞ്ഞാണ് വരനും വധുവും ചടങ്ങിനെത്തിയത്.

ജീത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന വിവേകിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഓര്‍മ്മയില്‍ ഒരു ശിശിരം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റുണ്ടായ അപകടത്തില്‍ വിവേക് മരിക്കുകയായിരുന്നു.

 

ormayil oru shsiram movie actress anaswara got engaged

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES