ദേവി അജിത്ത് എന്ന പേര് മലയാളസിനിമയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു തന്റേടിയായിട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിതുറന്നുപറയാന്‍ മടിയില്ലാത്ത നടിയായ ദേവി വിവാദങ്ങളുടെ പേരില്‍ എന്നും ക്രൂശിക്കപ്പെട്ടിരുന്നു. മദ്യപിക്കും എന്ന് തുറന്നുപറഞ്ഞതിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ നടി നേരിട്ടു. ഭര്‍ത്താവ് മരിച്ചിട്ടും പട്ടുസാരിയുടുത്തും പൊട്ടുതൊട്ടും നടന്നതിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ നടി നേരിട്ടു. ഇപ്പോഴിതാ താന്‍ മദ്യപാനം നിര്‍ത്തിയെന്ന തുറന്നുപറച്ചിലുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.
നിരവധി മലയാള സിനിമകളിലൂടെ സുപരിചതയായ നടിയാണ് ദേവി അജിത്. നന്നേ ചെറുപ്പത്തില്‍ തന്നെ വിധവയായ നടി തന്റെ കഴിഞ്ഞു പോയ കാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ സജ്ജീവമായതിനു പിന്നാലെയാണ് നടിയുടെ തുറന്നു പറച്ചില്‍ ശ്രദ്ധേയമാകുന്നത്. 18ാം വയസില്‍ കല്യാണം കഴിച്ച് 22 വയസിലാണ് ദേവി വിധവയാകുന്നത്. ഏഷ്യാനെറ്റിലെ ടിവി ഷോകളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. വിവാഹശേഷം ജയറാം നായകനായ ദി കാര്‍ എന്ന ചിത്രം ദേവിയും ഭര്‍ത്താവ് അജിത്തും ചേര്‍ന്ന് നിര്‍്മിച്ചിരുന്നു. ആ സിനിമയുടെ പ്രിവ്യൂ ചെന്നെയിലായിരുന്നു. അവിടെ നിന്നും കുടുംബസമേതം ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേയ്ക്ക് പോരാന്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ആ പ്ലാന്‍ പെട്ടെന്ന് മാറി ദേവിയുടെ ഭര്‍ത്താവ് അജിത്ത് കാറുമായി കേരളത്തിലേക്ക് തിരിച്ചു. അവിടെ വിരുദനഗറില്‍ വച്ച് നടന്ന ആക്‌സിഡന്റിലാണ് ദേവിയുടെ ഭര്‍ത്താവ് അജിത്ത് മരിച്ചത്. ഇതോടെ ദേവിക്ക് ന്യുറോ അറ്റാക്ക് എന്ന അവസ്ഥ വന്നു. എന്നാലും വീട്ടുകാരുടെ പിന്തുണ കൊണ്ട് ദേവി തിരിച്ചെത്തി.
താന്‍ മദ്യപിക്കുമെന്ന് മുന്‍പ് പരസ്യമായി പറഞ്ഞ നടി ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മകള്‍ക്കു വേണ്ടിയാണ് മദ്യപാന ശീലം ഉപേക്ഷിച്ചതെന്നു ദേവി അജിത്ത് പറയുന്നു. 'ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം എന്നും ദേവി പറയുന്നു. ഇപ്പോള്‍ താന്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ദേവി അജിത്ത് പറയുന്നു. ജീവിതത്തില്‍ ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മകള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തുവെന്നും ദേവി പറയുന്നു. അജിത്തിന്റെ വിവാഹശേഷം പരിപാടിയില്‍ പട്ടുസാരി ഉടുത്തും പൊട്ടുതൊട്ടും എത്തിയതിന് പലരും വിമര്‍ശിച്ചെന്നും നടി പറയുന്നു.