വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിട്ട് കഴിഞ്ഞു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പൊലിഞ്ഞത് 370 ജീവനുകളാണ്. ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറ്റി ആറ് പേരെ. ഇവര്‍ക്കായുള്ള തിരച്ചില്‍ ഉദ്യമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഒട്ടനവധി പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
ഇവര്‍ക്ക് വേണ്ടിയുള്ള സഹായങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തുന്നുമുണ്ട്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ സംഭാവനയും സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ തെന്നിന്ത്യന്‍ ലോകത്ത് നിന്നും സഹായമെത്തുകയാണ്.
ചിരഞ്ജീവിയും രാംചരണും ചേര്‍ന്ന് 1 കോടി രൂപ നല്‍കിയെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകൃതി ക്ഷോഭം മൂലം കേരളത്തില്‍ നഷ്ടമായ നൂറുകണക്കിന് വിലയേറിയ ജീവനുകള്‍ തന്നെ ആഴത്തില്‍ വിഷമിപ്പിക്കുന്നു'' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ''ദുരിതബാധിതര്‍ക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു''.
നടന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷംരൂപ സംഭാവന നല്‍കി. വയനാട്ടില്‍ സംഭവിച്ച ഉരുള്‍ പൊട്ടലില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ട്. വയനാട്ടില്‍ ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു. ഒപ്പം ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അല്ലു അര്‍ജുന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൗബിന്‍ 20 ലക്ഷം രൂപ നല്‍കി. അഞ്ചുലക്ഷം രൂപ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ കൈമാറി. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി, ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു
സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി പത്ത് ലക്ഷവും, മേജര്‍ രവി രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.നടി ശ്രീവിദ്യ മുല്ലശേരി താന്‍ കൈമാറിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.തുകയുടെ ഭാഗം മറച്ചുവച്ച് താന്‍ സഹായം നല്‍കിയ വിവരം അറിയിക്കുകയായിരുന്നു.