ഫീറ്റ് അപ് വിത്ത് സ്റ്റാര്‍സ് എന്ന ടോക്ക് ഷോയില്‍ അതിഥിയായി എത്തിയ നടന്‍ വരുണ്‍ തേജിന്റെ വെളിപ്പെടുത്തലുകള്‍ ആണ് ഇപ്പോള്‍ ഗോസിപ്പുകോളങ്ങളില്‍ ചര്‍ച്ചയാകുന്നത്.. സായ് പല്ലവി, റാഷി ഖന്ന, പൂജ ഹേഗ്ഡെ എന്നിവരില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ ആഗ്രഹം എന്ന അവതാരകയുടെ ചോദ്യത്തിനാണ് നടന്‍ നല്കിയ മറുപടിയാണ് പുതിയ ഗോസിപ്പുകള്‍ക്ക്് കാരണം.
സായ്യെ വിവാഹം ചെയ്യാനാണ് ആഗ്രഹമെന്ന് വരുണ്‍ തുറന്ന് പറഞ്ഞത്.സായ് പല്ലവിയെ വിവാഹം ചെയ്യുകയും എന്നാല്‍ പൂജ ഹേഗ്ഡക്കൊപ്പം ഡേറ്റിങ്ങിന് പോകാനുമാണ് താത്പര്യമെന്നും താരം പറയുന്നത്. ഫിദഎന്ന ചിത്രത്തില്‍ വരുണ്‍ തേജും സായ് പല്ലവിയും ഒരുമിച്ചെത്തിയിരുന്നു. ഗഡ്ഡലോകണ്ട ഗണേഷ്'ആണ് വരുണ്‍ തേജിന്റെ ഏറ്റവും പുതിയ ചിത്രം. പൂജ ഹേഗ്ഡയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.മുകുന്ദ എന്ന ചിത്രത്തിലും പൂജയും വരുണും ഒരുമിച്ചെത്തിയിരുന്നു.
എന്തായാലും വരുണ്‍ തേജിന്റെ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. എന്നാല്‍ വിവാഹം കഴിക്കുന്നില്ല എന്ന നിലപാടിലാണ് സായ് പല്ലവി. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് അതിന് കാരണമായി സായ് പല്ലവി പറയുന്നത്. എല്ലായ്‌പ്പോഴും തനിക്കൊപ്പം നിന്ന അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം പറയുന്നു. വിവാഹം ഇതിന് തടസ്സമാകുമെന്നും തങ്ങളുടേതായ ഇടം നഷ്ടപ്പെടുമെന്നും സായ് പല്ലവി നേരത്തെ വ്യക്തമാക്കിയിരുന്നു.