അരുണ്‍ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സിനം'. ജിഎന്‍ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് അടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പൊലീസ് ഓഫീസര്‍ ആയിട്ടാണ് ചിത്രത്തില്‍ അരുണ്‍ വിജയ് അഭിനയിക്കുന്നത്.
ഒരു ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രം റിലീസ് ചെയ്യുക സെപ്തംബര്‍ 16ന് ആണ്. കഥ- സംഭാഷണം ആര് ശരവണന്റേതാണ്. ഗോപിനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ രാജമുഹമ്മദ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
അരുണ്‍ വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'യാനൈ' ആണ്. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ജൂലൈ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്തത്. അരുണ്‍ വിജയ്യുടെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.