Latest News

വീണ്ടും മാസ് ആക്ഷന്‍ രംഗങ്ങളുമായി പെപ്പെ; 'ദാവീദ്' ടീസര്‍ എത്തി 

Malayalilife
വീണ്ടും മാസ് ആക്ഷന്‍ രംഗങ്ങളുമായി പെപ്പെ; 'ദാവീദ്' ടീസര്‍ എത്തി 

യൂത്ത് ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ആന്റണി വര്‍ഗീസ് പെപ്പെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ദാവീദി'ന്റെ ടീസര്‍ പുറത്തിറങ്ങി. പെപ്പെയുടെ ഇതുവരെ കാണാത്ത ലുക്കും മട്ടും ഭാവവുമാണ് ചിത്രത്തിന്റെ ടീസറില്‍ കാണാന്‍ സാധിക്കുന്നത്. കിഷ്‌കിന്ധാ ഖാണ്ഡം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയരാഘവന്‍ അതിശക്തമായ കഥാപാത്ര
ത്തെ അവതരിപ്പിക്കുന്നുവെന്നും ടീസറില്‍ നിന്ന് വ്യക്തമാണ്.......

ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഫഷനല്‍ ബോക്‌സര്‍ ആയാണ് ആന്റണി എത്തുന്നത്. ആഷിക്ക് അബു എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്.ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. സെഞ്ച്വറി മാക്സ്, ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണു നിര്‍മാണം. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ.

വിജയരാഘവന്‍, ലിജോമോള്‍, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു തുടങ്ങിയവരാണ് ദാവീദിലെ മറ്റ് അഭിനേതാക്കള്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്നു.

Read more topics: # ദാവീദ്'
Daveed Teaser anthony Varghese Pepe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES